ഒമാനില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചവരുടെ എണ്ണം 48 ആയി

16 second read

മസ്‌കറ്റ്: ഒമാനില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചവരുടെ എണ്ണം 48 ആയി ഉയര്‍ന്നു. ആരോഗ്യ മന്ത്രാലയമാണ് കണക്ക് പുറത്തുവിട്ടത്. രോഗം സ്ഥിരീകരിച്ച മുഴുവന്‍ പേരും സീബ് വിലായത്തില്‍ നിന്നുള്ളവരാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. മുഴുവന്‍ ആളുകള്‍ക്കും വിദഗ്ധ ചികത്സ ലഭ്യമാക്കി വരികയാണ്.
അതേസമയം െഡങ്കിപ്പനിയുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്ന വ്യാജ പ്രചാരണങ്ങള്‍ക്ക് ചെവി കൊടുക്കരുതെന്നും മന്ത്രാലയം ആവശ്യപ്പെട്ടു
ആരോഗ്യ മന്ത്രാലയമോ മസ്‌കറ്റ്‌നഗരസഭയോ പുറത്തുവിടുന്ന വിവരങ്ങള്‍ മാത്രമെ പ്രചരിപ്പിക്കാന്‍ പാടുള്ളൂ. മസ്‌കറ്റ് മേള കുറച്ച് ദിവസം നിര്‍ത്തിവെക്കുമെന്നാണ് സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിച്ചത്. അടിസ്ഥാന രഹിതമായ ഇത്തരം പ്രചാരണങ്ങള്‍ കുറ്റകരമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …