ആലപ്പാടില്‍ പൂര്‍ണ്ണ തോതിലുള്ള ഖനന പ്രവര്‍ത്തനങ്ങള്‍ അല്ല നടക്കുന്നതെന്ന് ഐആര്‍ഇ ചെയര്‍മാന്‍

16 second read

മുംബൈ: ആലപ്പാടില്‍ പൂര്‍ണ്ണ തോതിലുള്ള ഖനന പ്രവര്‍ത്തനങ്ങള്‍ അല്ല നടക്കുന്നതെന്ന് ഐആര്‍ഇ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ദീപേന്ദ്ര സിങ്. തീരത്ത് അടയുന്ന ധാതുകള്‍ ശേഖരിക്കുക മാത്രമാണ് നടക്കുന്നതെന്നും ദീപേന്ദ്ര സിംഗ് പറഞ്ഞു.

16.5 കിലോമീറ്റര്‍ ആലപ്പാട്ടെ പദ്ധതി പ്രദേശത്ത് 500 മീറ്റര്‍ മാത്രമാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. നിലവിലത്തെ അവിടുത്തെ പ്രശ്നങ്ങള്‍ക്ക് പ്രത്യേക പഠനം വേണം. വിഷയത്തില്‍ വലിയ രീതിയില്‍ തെറ്റിദ്ധാരണ ഉണ്ടായിട്ടുണ്ട്. അവിടുത്തെ നാട്ടുകാര്‍ ഉള്‍പ്പെടെയുള്ളവരുടെ സഹകരണത്തോടേയാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. സര്‍ക്കാര്‍ സ്ഥാപനമായതിനാല്‍ എല്ലാ നിയമങ്ങളും പാലിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും ദീപേന്ദ്ര സിങ് പറഞ്ഞു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …