ഞാനൊരു വലിയ പരിസ്ഥിതി വാദിയോ പരിസ്ഥിതി സംരക്ഷകനോ അല്ല. നാളിതുവരെ അത്തരം എന്തെങ്കിലും പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടിട്ടില്ലായെന്ന് മാത്രമല്ല , നമ്മില്‍ പെട്ട ഭൂരിപക്ഷമാളുകളെയും പോലെ സ്വ: സുഖ സന്തോഷത്തിനു പ്രകൃതിക്കുപരി പ്രാധാന്യം കൊടുക്കുന്ന സഹജമായ സ്വാര്‍ത്ഥതയുണ്ട് താനും.ആലപ്പാട് സമരപന്തല്‍ സന്ദര്‍ശിച്ച എന്‍എസ്യുഐ ദേശീയ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ശ്രദ്ധേയമായ ഫേസ് ബുക്ക്‌പോസ്റ്റ്…

18 second read

ഞാനൊരു വലിയ പരിസ്ഥിതി വാദിയോ പരിസ്ഥിതി സംരക്ഷകനോ അല്ല. നാളിതുവരെ അത്തരം എന്തെങ്കിലും പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടിട്ടില്ലായെന്ന് മാത്രമല്ല , നമ്മില്‍ പെട്ട ഭൂരിപക്ഷമാളുകളെയും പോലെ സ്വ: സുഖ സന്തോഷത്തിനു പ്രകൃതിക്കുപരി പ്രാധാന്യം കൊടുക്കുന്ന സഹജമായ സ്വാര്‍ത്ഥതയുണ്ട് താനും.

അത്തരം ഒരു മനുഷ്യവാദമാണ് ആലപ്പാട് സമരത്തില്‍ ഇന്ന് എന്നെ എത്തിച്ചത്. എത്തുവാനുള്ള കാരണം, പ്രകൃതി കണ്‍സേണ്‍ ആയിരുന്നില്ല, മറിച്ച് കഴിഞ്ഞ പ്രളയകാലത്ത് നമ്മെ ആ വെളളക്കയത്തില്‍ നിന്നും എടുത്തുയര്‍ത്തിയ മത്സ്യത്തൊഴിലാളികള്‍ സുഹൃത്തുക്കളുടെ അതിജീവന ആവശ്യ മാണ് എന്നതാണ്.

അവിടെയെത്തിക്കഴിഞ്ഞാണ് പ്രശ്‌നത്തിന്റെ ആഴം മനസിലാക്കിയത്. 20000 ഏക്കര്‍ ഭൂമി കഴിഞ്ഞ കുറച്ച് കാലം കൊണ്ട് മാത്രം അവിടുത്തെ കരിമണല്‍ ഖനനത്താല്‍ നഷ്ടമായി. ഒരു ഗ്രാമം ഭൂമിശാസ്ത്രത്തിന്റെ ചരിത്രത്തിലേക്ക് വിസ്മൃതിയിലാകുന്നു. ഇവരുടെ പോരാട്ടത്തിനു ‘ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോയെന്ന’ ഇഞ്ചക്കാടിന്റെ കവിതയോളം പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.

പൊതുമേഖലാ കമ്പനി സ്‌നേഹം പറയുന്നവര്‍ ആ ക്യാംപെയിന്‍ നടത്തുന്നവര്‍ എഴുതുന്ന വാക്കുകള്‍ക്ക് എറണാകുളത്തെ ഒരു മൊതലാളിയുടെ പണക്കെട്ടിന്റെ ‘ധാതു മണമുണ്ട്’ എന്ന് ആലപാടുകാര്‍ പറയുന്നത് വെല്ലുവിളിയോടെയും തെളിവുകളുടെ ആധികാരികതയിലുമാണ്. അഴിക്കലില്‍ നിന്നും ഇന്നു നിങ്ങള്‍ ഖനനം ചെയ്യുന്നത് കരിമണലല്ല, കുറേ മനുഷ്യരുടെ ചോരചാറിയ സ്വപ്നങ്ങളും മണ്ണില്‍പ്പതിഞ്ഞവരുടെ പൊക്കിള്‍ക്കൊടിയുമാണ്…

നിസംഗത പുലര്‍ത്തുന്ന മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും നിശബ്ദത പറ്റുന്നവര്‍ കൃസ്തുവിനെ ഒറ്റ് കൊടുത്ത കൊടുത്ത യുദാസിന്റെയോ അത്രയുമല്ലെങ്കില്‍ തള്ളിപ്പറഞ്ഞ പത്രോസിന്റെയോ ജീന്‍ പേറുന്നവരാണ്. നാളെ ഈ സമരത്തെ ഏതെങ്കിലും കോണ്‍ഗ്രസ്സ് നേതാവ് ഒറ്റുകൊടുത്താലും പ്രതിരോധം തീര്‍ത്തിരിക്കുമെന്നും ഉറപ്പിച്ച് പറയുന്നു.

മസ്‌ക്കറ്റ് ഹോട്ടലിന്റെയോ സര്‍ക്കാര്‍ ഓഫീസിന്റെയോ ശീതികരിച്ച മുറിയുടെ ഒത്തുതീര്‍പ്പ് ചര്‍ച്ചയുടെ സമരസത്തിനില്ല എന്ന് പ്രഖ്യാപിച്ച ആലപ്പാടുകാര്‍ ഈ സമരം ചെയ്യുന്നത് വിജയത്തിനല്ല, അതിജീവനത്തിനാണ്.
നമ്മുക്കും ഐക്യപ്പെടാം ആലപ്പാടിനായ്, ആ മണ്ണ് ഒലിച്ചില്ലാതാകാണ്ടിരിക്കാന്‍…
SaveAlappad

രാഹുല്‍ മാങ്കൂട്ടത്തില്‍
NSUI ദേശീയ സെക്രട്ടറി

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …