സംഘര്‍ഷത്തിനിടെ ഗുരുതരമായ പരിക്കേറ്റ ശബരിമല കര്‍മസമിതി പ്രവര്‍ത്തകന്‍ മരിച്ചു

16 second read

പന്തളം: പന്തളത്ത് ബുധനാഴ്ച വൈകീട്ടുണ്ടായ സംഘര്‍ഷത്തിനിടെ ഗുരുതരമായ പരിക്കേറ്റ ശബരിമല കര്‍മസമിതി പ്രവര്‍ത്തകന്‍ മരിച്ചു. പന്തളം കൂരമ്പാല കുറ്റിയില്‍ ചന്ദ്രന്‍ ഉണ്ണിത്താനാണ് (55) മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രാത്രിയോടെയാണ് മരിച്ചത്.
സിപിഎം പ്രവര്‍ത്തകരുടെ കല്ലേറില്‍ പരിക്കേറ്റതിനെ തുടര്‍ന്നാണ്ചന്ദ്രന്‍ ഉണ്ണിത്താന്‍ മരിച്ചതെന്ന് ബിജെപി ആരോപിച്ചു. ശബരിമല കര്‍മസമിതി പ്രവര്‍ത്തകനാണ് അദ്ദേഹമെന്നും ബിജെപി വ്യക്തമാക്കിയിട്ടുണ്ട്.

പന്തളത്ത് ശബരിമല കര്‍മസമിതിയുടെ പ്രതിഷേധത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റിരുന്നു. സിപിഎം – ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലേറും ഉണ്ടായി. പന്തളത്തെ സ്വകാര്യആശുപത്രില്‍ എത്തിച്ചശേഷമാണ് അദ്ദേഹത്തെ തിരുവല്ല ആശുപത്രിയിലേക്ക് മാറ്റിയത്.
കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശബരിമല വിഷയത്തില്‍ ശബരിമല കര്‍മ സമിതി വ്യാഴാഴ്ച ഹര്‍ത്താല്‍ ആചരിക്കാനിരിക്കെയാണ് പ്രവര്‍ത്തകന്റെ മരണം. ഹര്‍ത്താലിന് ബിജെപി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …