ഒ.ഐ.സി.സി ഒമാന്‍ നാഷണല്‍ കമ്മിറ്റി കെ കരുണാകരന്‍ അനുസ്മരണം

16 second read

ഒ.ഐ.സി.സി ഒമാന്‍ നാഷണല്‍ കമ്മിറ്റി കെ കരുണാകരന്‍ അനുസ്മരണം നടത്തി.നെടുമ്പാശേരി എയര്‍പോര്‍ട്ട് മുതല്‍ ഏഴിമല നാവിക അക്കാദമി വരെ കേരളത്തില്‍ സംഭാവന ചെയ്തതില്‍ മുഖ്യപങ്ക് വഹിച്ചത് കരുണാകരനായിരുന്നു. കേരളം ഇന്ന് കാണുന്ന മുഴുവന്‍ വികസന പദ്ധതികള്‍ക്കും അടിത്തറയിട്ടതും അദ്ദേഹമായിരുന്നു. തന്റെ കരുത്തുകൊണ്ടും, ഇച്ഛാശക്തികൊണ്ടും, നിശ്ചയദാര്‍ഡ്യം കൊണ്ടും കേരളത്തിന്റെ വികസന മുഖച്ഛായ മാറ്റിയ വ്യക്തിത്വമായിരുന്നു കരുണാകരന്‍ എന്ന്
അനുസ്മരണായോഗം ഉത്ഘാടനം ചെയ്തുകൊണ്ട് മമ്മൂട്ടി ഇടക്കുന്നം പറഞ്ഞു, ദേശീയ രാഷ്ട്രീയത്തില്‍ പോലും അധികാര സീമകളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാനും അദ്ദേഹത്തിന് സാധിച്ചതായി എന്ന് ഡെന്‍സണ്‍ ജേക്കബ് പറഞ്ഞു .കേരളം കണ്ട ഏറ്റവും കരുത്തുള്ള ഭരണാധികാരിയും കര്‍മ്മ കുശലത കൊണ്ടും ഭരണ നൈപുണ്യം കൊണ്ടും രാഷ്ട്രീയ ഇഛാശക്തി കൊണ്ടും കേരളം ലീഡര്‍ എന്ന് വിളിച്ച ഒരേ ഒരാള്‍ കരുണാകരന്‍ മാത്രമാണെന്നും റാഫി മാത്യു അഭിപ്രായപ്പെട്ടു .ഒഐസിസി വൈസ് പ്രസിഡന്റ് സജി ഔസേപ്പിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നിയാസ് ചെണ്ടയാട് സ്വാഗതവും വിപിന്‍ ചന്ദ്രന്‍ നന്ദിയും പറഞ്ഞു . ഷിഫാന്‍ ,ബാബു തോമസ് , ഷാന്‍ ഹരികുമാര്‍ ,ശ്യാം പാലക്കാട് ,റെജി ഇടിക്കുള ,സജി ജോസഫ് ,ബാബു തോമസ് ,സാഗേഷ് കോഴിക്കോട് ,ഷിഫാന്‍ മുഹമ്മദ് ,ബേബി തോമസ് ,ചന്ദ്രന്‍ തലശ്ശേരി ഷാജി സക്കറിയ എന്നിവര്‍ സംസാരിച്ചു

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …