ലോറിക്ക് പിന്നില്‍ ബൈക്കിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥി മരിച്ചു

18 second read

പന്തളം: ലോറിക്ക് പിന്നില്‍ ബൈക്കിടിച്ചുണ്ടായ അപകടത്തില്‍ ബി-കോം വിദ്യാര്‍ത്ഥി മരിച്ചു. പന്തളം പറന്തല്‍ വല്ലാറ്റൂര്‍ കോയിപ്പള്ളി തെക്കേതില്‍ സേതുകുമാറിന്റെ മകന്‍ വിഷ്ണുവാണ് (19) മരിച്ചത്. ഇന്ന് പുലര്‍ച്ചെ 3.45ഓടെ പന്തളം ചിത്രാ ആശുപത്രിക്ക് സമീപം എംസി റോഡിലായിരുന്നു അപകടം. പന്തളം കടയ്ക്കാട് ചന്തയില്‍ ഫിഷ് കമ്മീഷന്‍ സ്ഥാപനത്തില്‍ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന വിഷ്ണു, അവിടേക്ക് വരികയായിരുന്നു. പന്തളം ഭാഗത്തേക്ക് വന്ന ലോറിക്ക് പിന്നിലിടിച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ വിഷ്ണു സംഭവസ്ഥലത്ത് തന്നെ മരിച്ചു. അടൂരിലെ സ്വകാര്യ സ്ഥാപനത്തില്‍ ബി-കോം വിദ്യാര്‍ത്ഥിയായിരുന്നു. രോഹിണിയാണ് മാതാവ്. സഹോദരന്‍ ജിഷ്ണു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …