ഭാര്യയുടെ ‘ദുര്‍നടപ്പ് ‘ അനുരഞ്ജന ചര്‍ച്ച അടിയില്‍ കലാശിച്ചു. ഭാര്യ ഭര്‍ത്താവിന്റെ മൂക്ക് ഇടിച്ചു തകര്‍ത്തു: ഭര്‍ത്താവിന്റെ പേരില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കടമ്പനാട് ‘പഞ്ചായത്ത്’ സി.പി. എം. നേതാവ് പോലീസിനെ നിരന്തരം ഭീഷണിപ്പെടുത്തുന്നു

1 second read

അടൂര്‍: ഭാര്യയുടെ ‘ദുര്‍നടപ്പ് അനുരഞ്ജനത്തിന് വിളിച്ച ഗള്‍ഫ്കാരനായ ഭര്‍ത്താവിനെ മര്‍ദ്ദിച്ച് അവശനാക്കി. കടമ്പനാട് പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലാണ് സംഭവം. ഭാര്യയുടെ ദുര്‍നടപ്പില്‍ പൊറുതിമുട്ടിയ ബന്ധുക്കള്‍ ഗള്‍ഫിലുള്ള ഭര്‍ത്താവിനെ വിളിച്ചുവരുത്തുകയായിരുന്നു. ഭര്‍ത്താവ് നാട്ടിലെത്തി ഭാര്യാ-ഭര്‍ത്തൃ ബന്ധുക്കളെ വിളിച്ചുവരുത്തി ചര്‍ച്ച ചെയ്യുന്നതിനിടെയാണ് ക്ഷുഭിതയായ ഭാര്യ ഭര്‍ത്താവിന്റെ മൂക്കും മറ്റു ശരീരഭാഗങ്ങളും തല്ലിചതച്ചത്. തുടര്‍ന്ന് ഭര്‍ത്താവിനെ കാണാതാവുകയായിരുന്നു. ഈ കാണാതാകലിന് പിന്നില്‍ ഭാര്യാ- കാമുകനാണെന്നാണ് ആരോപണം .

സംഭവം പുറംലോകം അറിഞ്ഞതോടെ ഭാര്യ അടൂര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്. കാണാതായ ഭര്‍ത്താവിന്റെ പേരിലും ഭര്‍ത്തൃസഹോദരന്റെ പേരിലും കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഒരു സി.പി. എം. നേതാവ് നിരന്തരം പോലീസിനെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും ആരോപണമുണ്ട്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു

അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…