മുലദ്ദ ഇന്ത്യന്‍ സ്‌കൂളില്‍ അവധിക്കാല ക്യാംപ് സംഘടിപ്പിച്ചു

16 second read

മസ്‌കത്ത്: മുലദ്ദ ഇന്ത്യന്‍ സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്കായി ‘യൂഫോറിയ’ ത്രിദിന അവധിക്കാല ക്യാംപ് സംഘടിപ്പിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എസ്. ഐ. ഷരീഫ്, അസി. വൈസ് പ്രിന്‍സിപ്പല്‍മാരായ വി. സി. ജെയ്ലാല്‍, ഷീജ അബ്ദുല്‍ ജലീല്‍, ചീഫ് കോഓര്‍ഡിനേറ്റര്‍ നിയാസ് അഹമ്മദ്, അധ്യാപകര്‍, അനധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ സമാപന പരിപാടിയില്‍ പങ്കെടുത്തു.

അധ്യാപിക ശ്യാമ അര്‍ജുന്‍ സ്വാഗതം ആശംസിച്ചു. ചീഫ് കോഓര്‍ഡിനേറ്റര്‍ നിയാസ് അഹമ്മദ് ക്യാംപ് അവലോകനം നടത്തി.നൂതന ആശയങ്ങളും അറിവും ഉല്ലാസത്തോടെ നേടാനായെന്ന് ക്യാംപ് അനുഭവങ്ങള്‍ വിവരിച്ച് വിദ്യാര്‍ഥിനി നന്ദന കൃഷ്ണന്‍ പറഞ്ഞു. ഉപയോഗ ശൂന്യമായ വസ്തുക്കളില്‍ നിന്ന് വിദ്യാര്‍ഥികള്‍ നിര്‍മ്മിച്ച കരകൗശലവസ്തുക്കള്‍ പ്രദര്‍ശിപ്പിച്ചു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

മലയാളി പെണ്‍കുട്ടി ഇതാദ്യമായി മിസ് ഒട്ടാവ സൗന്ദര്യമത്സരത്തില്‍ കിരീടം നേടി

ഒട്ടാവ: മലയാളി പെണ്‍കുട്ടി ഇതാദ്യമായി മിസ് ഒട്ടാവ സൗന്ദര്യമത്സരത്തില്‍ കിരീടം നേടി. ടൊറോന്…