കാര്‍ അപകടത്തില്‍ അമ്മയ്ക്കും നാലു മക്കള്‍ക്കും ദാരുണാന്ത്യം

16 second read

റിയാദ്: സൗദി അറേബ്യയിലുണ്ടായ കാര്‍ അപകടത്തില്‍ എമിറാത്തി യുവതിയും നാലു മക്കളും ദാരുണമായി കൊല്ലപ്പെട്ടു. 18 വയസ്സുള്ള അഞ്ചാമത്തെ മകളും പിതാവും അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടുവെന്ന് അല്‍ബയാന്‍ റിപ്പോര്‍ട്ട് ചെയ്തു. ഗുരുതരമായി പരുക്കേറ്റ ഇവര്‍ ആശുപത്രിയിലാണ്. സൗദിയുടെ കിഴക്കന്‍ പ്രദേശത്തെ അല്‍ നുറൈഹയിലാണ് അപകടമുണ്ടായത്. 41 വയസ്സുള്ള മാതാവ്, മൂന്നും 15ഉം വയസ്സുള്ള രണ്ട് ആണ്‍കുട്ടികള്‍, എട്ടും 22ഉം വയസ്സുള്ള രണ്ട് പെണ്‍കുട്ടികള്‍ എന്നിവരാണ് അപകടത്തില്‍ മരിച്ചത്.

ശീതകാല അവധി ആഘോഷിക്കാനാണ് കുടുംബം സൗദിയില്‍ എത്തിയത്. രണ്ടു കാറുകളിലായിരുന്നു സംഘം യാത്ര ചെയ്തിരുന്നത്. ഇവര്‍ താമസിക്കുന്ന സ്ഥലത്തിന് തൊട്ടടുത്ത് എത്തിയപ്പോഴാണ് അപകടമുണ്ടായത്. എതിരെ നിന്നും അമിത വേഗതയില്‍ വന്ന കാര്‍ മാതാവ് ഓടിച്ചിരുന്ന കാറില്‍ വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ 18 വയസ്സുള്ള പെണ്‍കുട്ടി ഒഴികെ എല്ലാവരും മരിച്ചു. അല്‍ നുറൈഹയിലെ പള്ളിയില്‍ പ്രാര്‍ഥനയ്ക്ക് ശേഷം മരിച്ചവരുടെ മൃതദേഹം കബറടക്കി.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

മലയാളി പെണ്‍കുട്ടി ഇതാദ്യമായി മിസ് ഒട്ടാവ സൗന്ദര്യമത്സരത്തില്‍ കിരീടം നേടി

ഒട്ടാവ: മലയാളി പെണ്‍കുട്ടി ഇതാദ്യമായി മിസ് ഒട്ടാവ സൗന്ദര്യമത്സരത്തില്‍ കിരീടം നേടി. ടൊറോന്…