വിദേശി കുടുംബം അപകടത്തില്‍പ്പെട്ട് രണ്ടു പേര്‍ മരിച്ചു

16 second read

മസ്‌കത്ത്: യുഎഇയില്‍ നിന്നും ഒമാനിലേക്ക് വരികയായിരുന്ന വിദേശി കുടുംബം അപകടത്തില്‍പ്പെട്ട് രണ്ടു പേര്‍ മരിച്ചു. ബുറൈമിയിലുണ്ടായ അപകടത്തില്‍ സഹോദരിമാരാണ് മരിച്ചത്. മൂന്നു പേര്‍ക്ക് പരുക്കേറ്റു. പത്ത്, ആറ് വയസ്സുള്ള സഹോദരിമാരാണ് മരിച്ചതെന്ന് റോയല്‍ ഒമാന്‍ പൊലീസ് വ്യക്തമാക്കി. മരണപ്പെട്ട കുട്ടികളുടെ പിതാവും മറ്റൊരു സഹോദരിയും ആശുപത്രിയില്‍ ചികിത്സയിലാണ്.

അപകടത്തില്‍പ്പെട്ട മറ്റൊരു കാറിലെ ഡ്രൈവറായ സ്വദേശിക്കും പരുക്കേറ്റു. ഇയാളുടെ പരുക്ക് ഗുരുതരമാണ്. സിനിന വിലായത്തിലാണ് അപകടമുണ്ടായത്. പ്രധാന റോഡില്‍ നിന്നും പത്ത് കിലോമീറ്റര്‍ ഉള്‍പ്രദേശത്താണ് അപകടം നടന്നത്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

മലയാളി പെണ്‍കുട്ടി ഇതാദ്യമായി മിസ് ഒട്ടാവ സൗന്ദര്യമത്സരത്തില്‍ കിരീടം നേടി

ഒട്ടാവ: മലയാളി പെണ്‍കുട്ടി ഇതാദ്യമായി മിസ് ഒട്ടാവ സൗന്ദര്യമത്സരത്തില്‍ കിരീടം നേടി. ടൊറോന്…