ഒമാന്‍ ഒ.ഐ.സി.സി ഭരണസമിതിയില്‍ പൊട്ടിത്തെറി; ഭൂരിപക്ഷം ഭാരവാഹികള്‍ രാജിക്കൊരുങ്ങി

21 second read

ഒമാന്‍: ഒ.ഐ.സി.സി ജനറല്‍ സെക്രട്ടറി N.O. ഉമ്മന്റെ രാജിക്ക് ഐക്യ ധാര്‍ട്ടിയം പ്രഘ്യാപിച്ച് ഭൂപരിപഷം ഭരണ സമിതി അംഗങ്ങളും രാജിക്ക് ഒരുങ്ങുന്നതായി പത്ര സമ്മേളനത്തില്‍ അറിയിച്ചു. ഒ.ഐ.സി.സി
പ്രസിഡന്റ് ന്റെ, പ്രസ്ഥാനത്തെ തകര്‍ക്കുന്ന രീതിയിലുള്ള പക്ഷപാതപരമായ നിലപാടില്‍ പ്രതിഷേധിച്ചാണ് അംഗങ്ങള്‍ രാജിക്കൊരുങ്ങുന്നത്. കാലാവധി പൂര്‍ത്തീകരിച്ച ഭരണ സമിതി പിരിച്ചുവിട്ടു തിരഞ്ഞെടുപ്പ് നടത്താത്തതിലും അംഗങ്ങള്‍ അമര്‍ഷം രേഖപ്പെടുത്തി.

പ്രസിഡന്റ് ഏകപക്ഷീയ നിലപാട് മൂലം കഴിഞ്ഞ എട്ടു വര്‍ഷമായി ഒമാന്‍ ഒഐസിസിയില്‍ പുനഃസംഘടന നടന്നിട്ട് . ഒ.ഐ.സി.സിയുടെ സംഘടനാ ചുമതലവഹിക്കുന്ന കെ.പി.സി.സി സെക്രട്ടറിമാരും വിഷയത്തില്‍ നിഷേധാത്മക നിലപാട് തുടരുകയാണ് .

പ്രശ്‌നപരിഹാരത്തിനായി നിരവധി തവണ ശ്രമിച്ചെങ്കിലും അവര്‍ക്കും സാധിച്ചിട്ടില്ല. ഇനി അവാര്‍മുഖാന്തരം ഒ.ഐ.സി.സിയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു. കൂടാതെ പ്രസ്ഥാനത്തിന് ഖദര്‍ ചുളിയാതെ സ്റ്റേജില്‍ വന്ന് പരിപാടികള്‍ ഉത്ഘാടനം ചെയ്യാനും ഗ്രൂപ്പ് കളിക്കാനും മാത്രമായി ഒരു പ്രസിഡന്റിനെ ആവശ്യമില്ലെന്നും സംഘടനയെ ചലിപ്പിക്കാന്‍ കഴിയുന്നവരെ പ്രസ്ഥാനത്തെ നയിക്കാന്‍ തിരഞ്ഞെടുക്കണം എന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് രണ്ട് കോണ്‍ഗ്രസ്സ് അനുകൂല സംഘടനകള്‍ ഒന്നിച്ചു രൂപിച്ചതാണ് ഇന്നത്തെ ഒഐസിസി. സംഘടനയെ കച്ചവട വത്കരിക്കുകയും തന്റെ വ്യക്തിപരമായ കാര്യങ്ങള്‍ക്കു ഉപയോഗിക്കുകയുമാണെന്നും ഇവര്‍ പറഞ്ഞു. ചോദ്യം ചെയ്യുന്നവരെ വിമതരായി ചിത്രികരിക്കുകയും കയ്യേറ്റം ചെയ്യുകയും ആണ് പതിവ് .

ഒ.ഐ.സി.സി പരിപാടിയുമായി ബന്ധപ്പെട്ട കണക്കുകളിലുള്ള സുതാര്യത ഇല്ലാത്തത് ചോദ്യം ചെയ്തപ്പോഴും നിലപാട് വ്യത്യസ്തമായിരുന്നില്ല. സാമ്പത്തിക വിഷയങ്ങളിലും സംഘടനാ വിഷയങ്ങളിലും ഏകപക്ഷിയമായ നിലപാടുകള്‍ പ്രവര്‍ത്തകരിലും ഭാരവാഹികളും എതിര്‍പ്പിന് കാരണമായിട്ടുണ്ട്. കൂടാതെ കോണ്‍ഗ്രസ്സ് വിരുദ്ധ പരിപാടിയില്‍ പങ്കെടുക്കുന്ന എതിര്‍രാഷ്ട്രീയ ചേരിയിലുള്ളവരെ സ്വാഗതം ചെയ്യുകയും കോണ്‍ഗ്രസ്സ് കോണ്‍ഗ്രസ്സ് നേതാക്കന്മാരെ അവഹേളിക്കുയും ചെയ്യുന്ന നിലപാട് ആണ് പ്രസിഡണ്ടിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത.് ഒ.ഐ.സി.സി ഒമാന്‍ നാഷണല്‍ കമ്മിറ്റി വന്നതിന് ശേഷം രൂപീകരിച്ച 5 റീജിയണല്‍ കമ്മിറ്റികളില്‍ നാലും രാജിസന്നദ്ധത അരിച്ചിട്ടുണ്ട്..

വാര്‍ത്ത സമ്മേളനത്തില്‍, ഒഐസിസി വൈസ് പ്രസിഡന്റ് സജി ഔസെഫ്, സെക്രട്ടറി മാരായ നിയാസ് ചെണ്ടയാട്, മമ്മുട്ടി ഇട ക്കുന്നം, റെജി ഇടിക്കുള, വിപിന്‍ ചന്ദ്രന്‍, ഡെന്‍സണ്‍ ജേക്കബ് എന്നിവരും നിര്‍വാഹക സമിതി അംഗങ്ങളായ റാഫി മാത്യു, സജി ജോസഫ്, ബാബു തോമസ്, ശ്യാം പാലക്കാട്, ഷാന്‍ ഹരി എന്നിവരും പങ്കെടുത്തു.

ഒ.ഐ.സി.സി വൈസ് പ്രസിഡന്റ് അനില്‍കുമാര്‍ കണ്ണൂര്‍, മാന്നാര്‍ അയൂബ്, ഖജാന്‍ജി മാത്യു മെഴുവേലി , സെക്രട്ടറി റിസ്വിന്‍ ഹനീഫ്, നിര്‍വഹ സമിതി അംഗം adv.പ്രസാദ് ,സാല്‍ബി ജോണ്‍ ,ചന്ദ്രന്‍ തലശ്ശരി ,ബേബി തോമസ് ,K.G.വിജയന്‍ ,P.K.സാഗേഷ് , നദീര്‍ നാസ്സര്‍,ഷൈനു മനക്കര,രൂപേഷ് ഓമന ,ഷാജി സകരിയ എന്നിവര്‍ രാജി സന്നദ്ധത അറിയിച്ചതായും പത്രസമ്മേളനത്തില്‍ അറിയിച്ചു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

മലയാളി പെണ്‍കുട്ടി ഇതാദ്യമായി മിസ് ഒട്ടാവ സൗന്ദര്യമത്സരത്തില്‍ കിരീടം നേടി

ഒട്ടാവ: മലയാളി പെണ്‍കുട്ടി ഇതാദ്യമായി മിസ് ഒട്ടാവ സൗന്ദര്യമത്സരത്തില്‍ കിരീടം നേടി. ടൊറോന്…