സുമ നരേന്ദ്രയുടെ കൃഷിപാഠം: കൃഷിയും കലോപാസനയായി കാണുന്ന സുമാനരേന്ദ്രയാണ് യുവജനങ്ങളില്‍ മാതൃകയായി

18 second read

അടൂര്‍: എം.ഫില്‍ പഠനത്തിനിടയിലും കൃഷിയെ കൈവിടാതെ ഒരു നൃത്താധ്യാപിക. കൃഷിയും കലോപാസനയായി കാണുന്ന സുമാനരേന്ദ്രയാണ് യുവജനങ്ങളില്‍ മാതൃകയായിരിക്കുന്നത്. നഗര ഹ്യദയത്തില്‍ താമസിക്കുമ്പോഴും സ്ഥലമില്ലായ്മ കൃഷിക്ക് പ്രശ്‌നമായി സുമയ്ക്ക് തോന്നിയിട്ടില്ല. വീടിന് ചുറ്റും മട്ടുപ്പാവിലുമായി എല്ലാവിധ പച്ചക്കറികളും സമ്യദ്ധമായി വളരുന്നു. മൂന്നിനം പയര്‍, മൂന്ന് തരം തക്കാളി, പച്ചമുളക്, പനിനീര്‍ചാമ്പ, പലതരം വഴുതന, കോവല്‍, നിത്യവഴുതന, വെണ്ട, ഇഞ്ചി, ചീര, മഞ്ഞള്‍, മുരിങ്ങ, കുക്കുമ്പര്‍, ബീറ്റ്‌റൂട്ട്, കോളീഫ്‌ളവര്‍, കാബേജ്, ക്യാപ്‌സിക്കം, രണ്ടുതരം ബീന്‍സ് എന്നിവയും ഇവിടെ തഴച്ചു വളരുന്നു. വീടിനു ചുറ്റും പത്തുസെന്റ് സ്ഥലത്തും മട്ടുപ്പാവില്‍ 1700 ചതുരശ്രയടി സ്ഥലത്തും 1200 ഗ്രോബാഗുകളിലാണ് ക്യഷി. 2005 മുതല്‍ സ്വന്തം ഇഷ്ടപ്രകാരമാണ് ക്യഷിയിലേക്ക് തിരിഞ്ഞത്. അതു കാരണം ഇപ്പോള്‍ വീട്ടിലേക്കാവശ്യമായ പച്ചക്കറികള്‍ പുറത്തുനിന്നു വാങ്ങാറില്ലെന്ന് സുമാനരേന്ദ്ര പറഞ്ഞു. ക്യഷിഭവന്റെ മികച്ച വനിതാ കര്‍ഷകക്കുളള അവാര്‍ഡും സുമയ്ക്ക് ലഭിച്ചിട്ടുണ്ട്. 2006ല്‍ വീടിനു ചുററും ചെറിയ രീതിയില്‍ ആരംഭിച്ച പച്ചക്കറിക്യഷി 2010ല്‍ മട്ടുപ്പാവിലേക്കും വ്യാപിപ്പിച്ചു. തുടര്‍ന്ന് വീടിനോട് ചേര്‍ന്നും മട്ടുപ്പാവിലുമായി മഴമറയും സ്ഥാപിച്ചു. ഓരോതുളളി വെളളത്തില്‍ നിന്നും പരമാവധി ഉല്പാദനം ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഒപ്പം വീടുകളിലുണ്ടാകുന്ന പ്ലാസ്‌ററിക് മാലിന്യത്തെ ഫലപ്രദമായി ക്യഷിയിടത്തില്‍ ഉപയോഗിക്കാനും പദ്ധതിക്ക് കഴിയുന്നുണ്ട്. അടൂര്‍ നഗരസഭ ജൈവ വൈവിധ്യ പരിപാലന സമിതി കണ്‍വീനര്‍ കൂടിയാണ് സുമ.

തിരിനന കൃഷി

കൃഷിയിലെ നൂതനവിദ്യയായ തിരിനനയിലൂടെ ഫലഭൂയിഷ്ഠമായ പച്ചക്കറിത്തോട്ടം ഉണ്ടാക്കാമെന്നു തെളിയിച്ചിരിക്കുകയാണ് സുമ. ഗ്രോബാഗുകളോട് ചേര്‍ന്ന് പി.വി.സി പൈപ്പുകള്‍ സ്ഥാപിച്ച് അതില്‍നിന്ന് ഗ്‌ളാസ് വൂള്‍ തിരി ഗ്രോബാഗിലേക്ക് സ്ഥാപിക്കുന്നു. തുടര്‍ന്ന് പെപ്പില്‍വെളളം നിറച്ച് തിരികളിലൂടെ വെളളം ഗ്രോബാഗുകളിലേക്ക് എത്തിച്ച് ക്യഷിക്ക് ഉപയോഗിച്ചിരിക്കുകയാണ് ഇവിടെ. പൈപ്പുകളില്‍ വെളളം നിറയ്ക്കുന്നത് പോലെ മിനറല്‍ വാട്ടര്‍ വരുന്ന കുപ്പികളില്‍ വെളളം നിറച്ച് അതിലൂടെ ഗ്‌ളാസ് വൂള്‍ തിരി ഗ്രോബാഗിലേക്ക് സ്ഥാപിക്കുന്നു. എയര്‍കൂളറുകളിലും എ.സിയിലുമൊക്കെ ഉപയോഗിക്കുന്നതാണ് ഗ്ലാസ് വൂള്‍ തിരി. ഇതിന് ജലം വലിച്ചെടുക്കാനും നനവ് നിലനിര്‍ത്താനും കഴിവുണ്ടെന്നതിനാലാണ് കൃഷിനനക്ക് ഉപയോഗിക്കുന്നത്. ഇതില്‍ ഒരു കെമിക്കല്‍ പൊടിയുള്ളതിനാല്‍ അലര്‍ജിയുണ്ടാകാന്‍ സാധ്യതയുണ്ട്. ഗ്ലൗസ് ധരിച്ചുകൊണ്ട് ഉപയോഗിക്കുന്നതാണ് നല്ലത്. ഇവിടെ ഗ്രോബാഗുകള്‍ താങ്ങിനിര്‍ത്തുന്ന സ്റ്റാന്റുകളായി പ്ലാസ്റ്റിക്ക് മാലിന്യം കുത്തിനിറച്ച പ്ലാസ്റ്റിക്ക് കുപ്പികള്‍ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. ചെടികളുടെ വളര്‍ച്ചക്ക്്്് ഗ്‌ളാസ് വൂള്‍ തിരികളില്‍ നിന്നുളള വെളളം വലിച്ചെടുക്കും. 110 ഗ്രോബാഗുകളിലാണ് ആദ്യഘട്ടത്തില്‍ തിരിനന പദ്ധതി നടപ്പിലാക്കിയത്.

വളരെ കുറച്ച് വെള്ളത്തില്‍ കൃഷി ചെയ്യാന്‍ സാധിക്കുമെന്നതാണ് പ്രത്യേകത. വെള്ളം നേരിട്ട് ചെടിയിലേക്ക് ഒഴിക്കാതെ ഒരു തിരിയിലൂടെ വെള്ളമുള്ള പൈപ്പിനെയും ചെടിയുള്ള ഗ്രോ ബാഗിനെയും തമ്മിലാണ് ബന്ധിപ്പിക്കുക. ഇതിനായി പൈപ്പില്‍ അല്‍പ്പം വെള്ളം ഒഴിച്ച് കൊടുത്താല്‍ മാത്രം മതി. ആവശ്യമുള്ള വെള്ളം ചെടി വലിച്ചെടുക്കും എന്നതാണ് പ്രത്യേകത. ഇത്തരം കൃഷിരീതിക്കു പരിമിതമായ സ്ഥലവും വളരെ കുറച്ച് വെള്ളവും മതി. കോഴിക്കോട് സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സസ് ഡവലപ്‌മെന്റ് ആന്‍ഡ് മാനേജ്‌മെന്റ് വികസിപ്പിച്ചെടുത്തതാണ് തിരിനന സംവിധാനം.

ചെടിക്ക് ആവശ്യമായ നനവ് എപ്പോഴും നിലനിര്‍ത്തുന്നതാണു തിരിനന സംവിധാനം. പിവിസി പൈപ്പ്ലൈനില്‍ സുഷിരമുണ്ടാക്കി ഗ്രോബാഗ് സ്ഥാപിക്കും.ഗ്രോബാഗിന്റെ ചുവട്ടില്‍ സുഷിരമിട്ട് ഇതില്‍ ഗ്ലാസ് വൂള്‍ എന്ന തിരി വയ്ക്കും. ഗ്രോബാഗില്‍നിന്നു പുറത്തേക്കു നില്‍ക്കുന്ന തിരി സുഷിരത്തിലൂടെ പൈപ്പിലേക്കു കടത്തിവിടും. പൈപ്പില്‍ ജലം നിറയ്ക്കുമ്പോള്‍ തിരിയിലൂടെ അതു മുകളിലേക്കു കയറും. പൈപ്പിലെ സുഷിരത്തില്‍ ഫ്‌ളോട്ട് ക്യാപ് ഘടിപ്പിച്ചാണ് ജലനിരപ്പറിയുന്നത്. വളര്‍ത്തു മത്സ്യങ്ങളും അലങ്കാരമത്സ്യങ്ങളും ചിറ്റമൃത്, ആഫ്രിക്കന്‍ മല്ലി, ഡ്രാഗണ്‍ ഫ്രൂട്ട്, മുള്ളാത്ത, മാംഗോസ്റ്റിന്‍, എരിക്ക്, കരിനൊച്ചി, തഴുതാമ, ചായ മന്‍സ, കറ്റാര്‍വാഴ, ചിറ്റമൃത്, വിഷഹാരിപ്പച്ച ,പുതിന, ബ്രഹ്മി, പനിക്കൂര്‍ക്ക, ആടലോടകം, നീരെടുമ്പ്, കച്ചോലം, കാട്ടുതുളസി,
സര്‍വ്വ സുഗന്ധി, പുതിന, ചങ്ങലംപരണ്ട തുടങ്ങിയ ഔഷധസസ്യങ്ങളും സുമയുടെ വീട്ടിലുണ്ട്. തഞ്ചാവൂര്‍ തമിഴ് യൂനിവേഴ്‌സിറ്റിയില്‍ എം.എ (ഭരതനാട്യം) പൂര്‍ത്തിയാക്കിയ ശേഷം എം.ഫില്‍ (ഭരതനാട്യം) പഠിക്കുകയാണ് സുമ. ഭര്‍ത്താവ് സുരേഷ് കുമാര്‍ ഇലക്ട്രിക്കല്‍-പ്ലംബിങ് കോണ്‍ട്രാക്ടറാണ്. മകന്‍ ഗൗതം കൃഷ്ണ അടൂര്‍ ഹോളി ഏഞ്ചല്‍സ് ഇ.എം.എച്ച്.എസ്.എസില്‍ അഞ്ചാം ക്ലാസിലും രഞ്ജിനി കൃഷ്ണ ഇതേ സ്‌കൂളില്‍ മൂന്നാം ക്ലാസിലും വിദ്യാര്‍ത്ഥികളാണ്.

എം.ഫില്‍ പഠനത്തിനിടയിലും കൃഷിയെ കൈവിടാതെ ഒരു നൃത്താധ്യാപിക. കൃഷിയും കലോപാസനയായി കാണുന്ന സുമാനരേന്ദ്രയാണ് യുവജനങ്ങളില്‍ മാതൃകയായിരിക്കുന്നത്. നഗര ഹ്യദയത്തില്‍ താമസിക്കുമ്പോഴും സ്ഥലമില്ലായ്മ കൃഷിക്ക് പ്രശ്‌നമായി സുമയ്ക്ക് തോന്നിയിട്ടില്ല. വീടിന് ചുറ്റും മട്ടുപ്പാവിലുമായി എല്ലാവിധ പച്ചക്കറികളും സമ്യദ്ധമായി വളരുന്നു. മൂന്നിനം പയര്‍, മൂന്ന് തരം തക്കാളി, പച്ചമുളക്, പനിനീര്‍ചാമ്പ, പലതരം വഴുതന, കോവല്‍, നിത്യവഴുതന, വെണ്ട, ഇഞ്ചി, ചീര, മഞ്ഞള്‍, മുരിങ്ങ, കുക്കുമ്പര്‍, ബീറ്റ്‌റൂട്ട്, കോളീഫ്‌ളവര്‍, കാബേജ്, ക്യാപ്‌സിക്കം, രണ്ടുതരം ബീന്‍സ് എന്നിവയും ഇവിടെ തഴച്ചു വളരുന്നു. വീടിനു ചുറ്റും പത്തുസെന്റ് സ്ഥലത്തും മട്ടുപ്പാവില്‍ 1700 ചതുരശ്രയടി സ്ഥലത്തും 1200 ഗ്രോബാഗുകളിലാണ് ക്യഷി. 2005 മുതല്‍ സ്വന്തം ഇഷ്ടപ്രകാരമാണ് ക്യഷിയിലേക്ക് തിരിഞ്ഞത്. അതു കാരണം ഇപ്പോള്‍ വീട്ടിലേക്കാവശ്യമായ പച്ചക്കറികള്‍ പുറത്തുനിന്നു വാങ്ങാറില്ലെന്ന് സുമാനരേന്ദ്ര പറഞ്ഞു.

ക്യഷിഭവന്റെ മികച്ച വനിതാ കര്‍ഷകക്കുളള അവാര്‍ഡും സുമയ്ക്ക് ലഭിച്ചിട്ടുണ്ട്. 2006ല്‍ വീടിനു ചുററും ചെറിയ രീതിയില്‍ ആരംഭിച്ച പച്ചക്കറിക്യഷി 2010ല്‍ മട്ടുപ്പാവിലേക്കും വ്യാപിപ്പിച്ചു. തുടര്‍ന്ന് വീടിനോട് ചേര്‍ന്നും മട്ടുപ്പാവിലുമായി മഴമറയും സ്ഥാപിച്ചു. ഓരോതുളളി വെളളത്തില്‍ നിന്നും പരമാവധി ഉല്പാദനം ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഒപ്പം വീടുകളിലുണ്ടാകുന്ന പ്ലാസ്‌ററിക് മാലിന്യത്തെ ഫലപ്രദമായി ക്യഷിയിടത്തില്‍ ഉപയോഗിക്കാനും പദ്ധതിക്ക് കഴിയുന്നുണ്ട്. അടൂര്‍ നഗരസഭ ജൈവ വൈവിധ്യ പരിപാലന സമിതി കണ്‍വീനര്‍ കൂടിയാണ് സുമ.

തിരിനന കൃഷി

ഗ്രോബാഗുകളോട് ചേര്‍ന്ന് പി.വി.സി പൈപ്പുകള്‍ സ്ഥാപിച്ച് അതില്‍നിന്ന് ഗ്‌ളാസ് വൂള്‍ തിരി ഗ്രോബാഗിലേക്ക് സ്ഥാപിക്കുന്നു. തുടര്‍ന്ന് പെപ്പില്‍വെളളം നിറച്ച് തിരികളിലൂടെ വെളളം ഗ്രോബാഗുകളിലേക്ക് എത്തിച്ച് ക്യഷിക്ക് ഉപയോഗിച്ചിരിക്കുകയാണ് ഇവിടെ. പൈപ്പുകളില്‍ വെളളം നിറയ്ക്കുന്നത് പോലെ മിനറല്‍ വാട്ടര്‍ വരുന്ന കുപ്പികളില്‍ വെളളം നിറച്ച് അതിലൂടെ ഗ്‌ളാസ് വൂള്‍ തിരി ഗ്രോബാഗിലേക്ക് സ്ഥാപിക്കുന്നു. എയര്‍കൂളറുകളിലും എ.സിയിലുമൊക്കെ ഉപയോഗിക്കുന്നതാണ് ഗ്ലാസ് വൂള്‍ തിരി. ഇതിന് ജലം വലിച്ചെടുക്കാനും നനവ് നിലനിര്‍ത്താനും കഴിവുണ്ടെന്നതിനാലാണ് കൃഷിനനക്ക് ഉപയോഗിക്കുന്നത്. ഇതില്‍ ഒരു കെമിക്കല്‍ പൊടിയുള്ളതിനാല്‍ അലര്‍ജിയുണ്ടാകാന്‍ സാധ്യതയുണ്ട്. ഗ്ലൗസ് ധരിച്ചുകൊണ്ട് ഉപയോഗിക്കുന്നതാണ് നല്ലത്. ഇവിടെ ഗ്രോബാഗുകള്‍ താങ്ങിനിര്‍ത്തുന്ന സ്റ്റാന്റുകളായി പ്ലാസ്റ്റിക്ക് മാലിന്യം കുത്തിനിറച്ച പ്ലാസ്റ്റിക്ക് കുപ്പികള്‍ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. ചെടികളുടെ വളര്‍ച്ചക്ക്്്് ഗ്‌ളാസ് വൂള്‍ തിരികളില്‍ നിന്നുളള വെളളം വലിച്ചെടുക്കും. 110 ഗ്രോബാഗുകളിലാണ് ആദ്യഘട്ടത്തില്‍ തിരിനന പദ്ധതി നടപ്പിലാക്കിയത്.

വളരെ കുറച്ച് വെള്ളത്തില്‍ കൃഷി ചെയ്യാന്‍ സാധിക്കുമെന്നതാണ് പ്രത്യേകത. വെള്ളം നേരിട്ട് ചെടിയിലേക്ക് ഒഴിക്കാതെ ഒരു തിരിയിലൂടെ വെള്ളമുള്ള പൈപ്പിനെയും ചെടിയുള്ള ഗ്രോ ബാഗിനെയും തമ്മിലാണ് ബന്ധിപ്പിക്കുക. ഇതിനായി പൈപ്പില്‍ അല്‍പ്പം വെള്ളം ഒഴിച്ച് കൊടുത്താല്‍ മാത്രം മതി. ആവശ്യമുള്ള വെള്ളം ചെടി വലിച്ചെടുക്കും എന്നതാണ് പ്രത്യേകത. ഇത്തരം കൃഷിരീതിക്കു പരിമിതമായ സ്ഥലവും വളരെ കുറച്ച് വെള്ളവും മതി. കോഴിക്കോട് സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സസ് ഡവലപ്‌മെന്റ് ആന്‍ഡ് മാനേജ്‌മെന്റ് വികസിപ്പിച്ചെടുത്തതാണ് തിരിനന സംവിധാനം.

ചെടിക്ക് ആവശ്യമായ നനവ് എപ്പോഴും നിലനിര്‍ത്തുന്നതാണു തിരിനന സംവിധാനം. പിവിസി പൈപ്പ്ലൈനില്‍ സുഷിരമുണ്ടാക്കി ഗ്രോബാഗ് സ്ഥാപിക്കും.ഗ്രോബാഗിന്റെ ചുവട്ടില്‍ സുഷിരമിട്ട് ഇതില്‍ ഗ്ലാസ് വൂള്‍ എന്ന തിരി വയ്ക്കും. ഗ്രോബാഗില്‍നിന്നു പുറത്തേക്കു നില്‍ക്കുന്ന തിരി സുഷിരത്തിലൂടെ പൈപ്പിലേക്കു കടത്തിവിടും. പൈപ്പില്‍ ജലം നിറയ്ക്കുമ്പോള്‍ തിരിയിലൂടെ അതു മുകളിലേക്കു കയറും. പൈപ്പിലെ സുഷിരത്തില്‍ ഫ്‌ളോട്ട് ക്യാപ് ഘടിപ്പിച്ചാണ് ജലനിരപ്പറിയുന്നത്. വളര്‍ത്തു മത്സ്യങ്ങളും അലങ്കാരമത്സ്യങ്ങളും ചിറ്റമൃത്, ആഫ്രിക്കന്‍ മല്ലി, ഡ്രാഗണ്‍ ഫ്രൂട്ട്, മുള്ളാത്ത, മാംഗോസ്റ്റിന്‍, എരിക്ക്, കരിനൊച്ചി, തഴുതാമ, ചായ മന്‍സ, കറ്റാര്‍വാഴ, ചിറ്റമൃത്, വിഷഹാരിപ്പച്ച ,പുതിന, ബ്രഹ്മി, പനിക്കൂര്‍ക്ക, ആടലോടകം, നീരെടുമ്പ്, കച്ചോലം, കാട്ടുതുളസി,
സര്‍വ്വ സുഗന്ധി, പുതിന, ചങ്ങലംപരണ്ട തുടങ്ങിയ ഔഷധസസ്യങ്ങളും സുമയുടെ വീട്ടിലുണ്ട്. തഞ്ചാവൂര്‍ തമിഴ് യൂനിവേഴ്‌സിറ്റിയില്‍ എം.എ (ഭരതനാട്യം) പൂര്‍ത്തിയാക്കിയ ശേഷം എം.ഫില്‍ (ഭരതനാട്യം) പഠിക്കുകയാണ് സുമ. ഭര്‍ത്താവ് സുരേഷ് കുമാര്‍ ഇലക്ട്രിക്കല്‍-പ്ലംബിങ് കോണ്‍ട്രാക്ടറാണ്. മകന്‍ ഗൗതം കൃഷ്ണ അടൂര്‍ ഹോളി ഏഞ്ചല്‍സ് ഇ.എം.എച്ച്.എസ്.എസില്‍ അഞ്ചാം ക്ലാസിലും രഞ്ജിനി കൃഷ്ണ ഇതേ സ്‌കൂളില്‍ മൂന്നാം ക്ലാസിലും വിദ്യാര്‍ത്ഥികളാണ്.

അന്‍വര്‍ എം. സാദത്ത്
8891808326

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …