ഇന്ത്യന്‍ സ്‌കൂള്‍ മെഗാ ഫെയറിന് ഇസ ടൗണ്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ തുടക്കം

16 second read

മനാമ ഇന്ത്യന്‍ സ്‌കൂള്‍ മെഗാ ഫെയറിന് ഇസ ടൗണ്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ തുടക്കം. ഇന്ത്യന്‍ സ്ഥാനപതി അലോക് കുമാര്‍ സിന്‍ഹ 2 ദിവസം നീളുന്ന പരിപാടി ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് എസ് നടരാജന്‍ അധ്യക്ഷനായിരുന്നു. പ്രിന്‍സിപ്പല്‍ വി.ആര്‍. പളനി സ്വാമി, സ്‌കൂള്‍ സെക്രട്ടറി സജി ആന്റണി എന്നിവര്‍ പ്രസംഗിച്ചു.

സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ എസ് ഇനയദുള്ള മെഗാ ഫെയര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്‌കൂള്‍ വൈസ് ചെയര്‍മാന്‍ ജയഫര്‍ മൈദാനി, അസിസ്റ്റന്റ് സെക്രട്ടറി എന്‍.എസ് പ്രേമലത, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ബിനു മണ്ണില്‍ വര്‍ഗീസ്, മുഹമ്മദ് ഖുര്‍ഷിദ് ആലം, എം.എന്‍ രാജേഷ്, വി. അജയകൃഷ്ണന്‍, സജി ജോര്‍ജ്, ദീപക് ഗോപാലകൃഷ്ണന്‍, മുഹമ്മദ് നയാസ് ഉല്ല, അധ്യാപക പ്രതിനിധി ജോണ്‍സണ്‍ കെ. ദേവസി, പമേല സേവ്യര്‍ എന്നിവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

ബഹ്‌റൈന്‍ വിദ്യാഭ്യാസ മന്ത്രാലയത്തില്‍ നിന്നും ട്രാഫിക് ഡയറക്ടറേറ്റില്‍ നിന്നുമുള്ള പ്രതിനിധികളും ചടങ്ങില്‍ സംബന്ധിച്ചു. പ്രശസ്ത പിന്നണി ഗായകന്‍ വിധു പ്രതാപ്, ഗായത്രി, സഞ്ജിത് സലാം എന്നിവരുടെ സംഗീത പരിപാടിയുണ്ടായിരുന്നു.റിഫ, ഇസ ടൗണ്‍ ക്യാംപസ് വിദ്യാര്‍ഥികള്‍ സിനിമാറ്റിക്, നാടോടി അറബിക് നൃത്തം എന്നിവ അവതരിപ്പിച്ചു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …