മലയാളി യുവാവ് യുഎഇയില്‍ കുത്തേറ്റു മരിച്ചു; മലയാളി മാനേജരെ പൊലീസ് കസ്റ്റഡിയിലെടുത്തു

16 second read

റാസല്‍ഖൈമമലയാളി യുവാവ് യുഎഇയിലെ റാസല്‍ഖൈമയില്‍ കുത്തേറ്റു മരിച്ച നിലയില്‍. പുനലൂര്‍ വിളക്കുവെട്ടം കല്ലാര്‍ രജീഷ് ഭവനില്‍ രഘുനാഥന്‍പിള്ളയുടെ മകന്‍ ആര്‍.ടി രജീഷി(34)നെയാണു താമസസ്ഥലത്തിനടുത്ത് വാഹനത്തിനുള്ളില്‍ കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്.

സംഭവത്തില്‍ യുവാവിന്റെ വീട്ടില്‍ വിളിച്ച് പണം ആവശ്യപ്പെട്ടെന്ന പരാതിയില്‍ കമ്പനി മാനേജരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മരണത്തിന് ഉത്തരവാദികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ എംബസിയെ സമീപിച്ചിട്ടുണ്ട്.

ബുധന്‍ രാത്രിയിലായിരുന്നു സംഭവം. കഴിഞ്ഞ ദിവസമാണു മരണവിവരം ബന്ധുക്കളെ അറിയിച്ചത്. 8 വര്‍ഷമായി വിദേശത്ത് ജോലി ചെയ്യുന്ന രജീഷ് വിവാഹത്തിനുശേഷം രണ്ടു വര്‍ഷമായി റാസല്‍ഖൈമയില്‍ ഭക്ഷ്യധാന്യപ്പൊടികളുടെ കമ്പനിയുടെ വാഹനത്തിന്റെ ഡ്രൈവറായിരുന്നു. ജനുവരി ഒന്നിനു നാട്ടിലേക്കു വരുമെന്നു രജീഷ് വീട്ടുകാരെ അറിയിച്ചിരുന്നു. ബുധനാഴ്ച വീട്ടിലേക്കു ഫോണില്‍ വിളിച്ച് അച്ഛനോടും ഭാര്യയോടും സംസാരിക്കുകയും ചെയ്തു.

പുലര്‍ച്ചെ മുറിയില്‍ രജീഷിനെ കാണാതിരുന്നതിനാല്‍ സുഹൃത്തുക്കള്‍ നടത്തിയ തിരച്ചിലിലാണു വാഹനത്തില്‍ മൃതദേഹം കണ്ടത്. സെയില്‍സ് വാഹനത്തിലെ കലക്ഷന്‍ തുക നഷ്ടപ്പെട്ടതായും വിവരമുണ്ട്.

കഴിഞ്ഞ ദിവസം കമ്പനിയുടെ മാനേജരായ മലയാളി രജീഷിന്റെ വീട്ടിലേക്കു ഫോണില്‍ വിളിച്ച് 24 ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നതായി റാസല്‍ഖൈമയിലുള്ള രജീഷിന്റെ സഹോദരന്‍ പരാതി നല്‍കിയതിനെത്തുടര്‍ന്നാണു മാനേജരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മൃതദേഹം അജ്മാനിലെ മോര്‍ച്ചറിയിലാണ്. ഭാര്യ: സരുണ്യ.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

മലയാളി പെണ്‍കുട്ടി ഇതാദ്യമായി മിസ് ഒട്ടാവ സൗന്ദര്യമത്സരത്തില്‍ കിരീടം നേടി

ഒട്ടാവ: മലയാളി പെണ്‍കുട്ടി ഇതാദ്യമായി മിസ് ഒട്ടാവ സൗന്ദര്യമത്സരത്തില്‍ കിരീടം നേടി. ടൊറോന്…