ദുലീപ് ട്രോഫിയിലെ പ്രായം കുറഞ്ഞ ശതകക്കാരനെന്ന റെക്കോഡ് ഇനി മുതല്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറിനല്ല. ഇതിഹാസത്തിന്റെ കൈകളില്‍ നിന്നും ഈ റെക്കോര്‍ഡ് തട്ടിപ്പറിച്ചത് ഒരു കൗമാര താരമാണ്. 17കാരനായ മുംബൈ താരം പൃഥ്വി ഷായാണ് സച്ചിന്റെ ഈ റെക്കോഡ് പഴങ്കഥയാക്കിയത്.
ദുലീപ് ട്രോഫി അരങ്ങേറ്റത്തില്‍ തന്നെ സെഞ്ച്വറിയടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടമാണ് പൃഥ്വി ഷാ എന്ന മഹാരാഷ്ട്രക്കാരന്‍ സ്വന്തമാക്കിയിരിക്കുന്നത്. 17 വയസും 52 ദിവസവും പ്രായമായ സമയത്ത് രഞ്ജി ട്രോഫിയില്‍ അരങ്ങേറ്റം നടത്തിയ പൃഥ്വി ടൂര്‍ണമെന്റില്‍ മുംബൈയെ ഫൈനലില്‍ എത്തിക്കുന്നതില്‍ നിര്‍ണായക സംഭാവന നല്‍കി
18 വയസാകുന്നതിനു മുമ്പ് രഞ്ജി ട്രോഫി, ദുലീപ് ട്രോഫി, ഇറാനി ട്രോഫി എന്നീ ആഭ്യന്തര ടൂര്‍ണമെന്റുകളില്‍ സച്ചിന്‍ സെഞ്ച്വറി നേടിയിരുന്നു. എന്നാല്‍ 14ാം വയസില്‍ ഹാരിസ് ഷീല്‍ഡ് ടൂര്‍ണമെന്റില്‍ റിസ്വി സ്പ്രിങ്ഫീല്‍ഡ് സ്‌കൂളിനു വേണ്ടി സെന്റ് ഫ്രാന്‍സിസ് സ്‌കൂളിനെതിരേ 330 ബോളില്‍ നിന്ന് 546 റണ്‍സ് അടിച്ചു കൂട്ടിയപ്പോഴാണ് പൃഥ്വിയെ ക്രിക്കറ്റ് ലോകം ശ്രദ്ധിക്കാന്‍ തുടങ്ങിയത്.
ദുലീപ് ട്രോഫി ഫൈനലില്‍ ഇന്ത്യ റെഡിനായി പാഡണിഞ്ഞ പൃഥ്വി 154 റണ്‍സെടുത്തു. 330 പന്തുകളില്‍ നിന്നും 546 റണ്‍സോടെ ക്രിക്കറ്റ് ലോകത്ത് വരവറിയിച്ച പൃഥി അടുത്തിടെ ഇന്ത്യ അണ്ടര്‍ 19 നടത്തിയ ഇംഗ്ലണ്ട് പര്യടനത്തിലും തിളങ്ങിരുന്നു. ഒരു അര്‍ധശതകം ഉള്‍പ്പെടെ 160 റണ്‍സാണ് താരം അടിച്ചു കൂട്ടിയത്.