ശ്രീനാരായണ കള്‍ച്ചറല്‍ സൊസൈറ്റി പ്രസംഗ കളരി പൊതുസമ്മേളനം

16 second read

മനാമ: ശ്രീനാരായണ കള്‍ച്ചറല്‍ സൊസെറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്നു വരുന്ന എസ്എന്‍സിഎസ് സ്പീക്കേര്‍സ് ഫോറത്തിന്റെ പ്രസംഗ കളരിയുടെ അന്‍പത്തിമൂന്നാം അധ്യായം വിപുലമായ പരിപാടിയോടെ വെള്ളിയാഴ്ച സില്‍വര്‍ ജൂബിലി ഹാളില്‍ വച്ച് നടന്നു. അധ്യായത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തില്‍ ഇന്ത്യന്‍ സ്‌കൂള്‍ മുന്‍ ഭരണസമതി അംഗം സജി മാര്‍ക്കോസ് മുഖ്യാതിഥിയായിരുന്നു.

എസ്എന്‍സിഎസ് ചെയര്‍മാന്‍ ഗോവിന്ദന്‍ അധ്യക്ഷനായ യോഗത്തില്‍ സ്പീക്കേസ് ഫോറം ജനറല്‍ കണ്‍വീനര്‍ ഷൈജു കൂരന്‍ സ്വാഗതവും സ്പീക്കേസ് ഫോറം പ്രസിഡന്റ് വിശ്വനാഥന്‍, എസ്എന്‍സിഎസ് അസി. സെക്രട്ടറി ഷാജി ദിവാകരന്‍, സ്പീക്കേസ് ഫോറം കോഡിനേറ്റര്‍ ഗോകുല്‍ കൃഷ്ണ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.

തുടര്‍ന്ന് നടന്ന അധ്യായത്തില്‍ അജിത്കുമാര്‍, ലാല്‍ ശിവദാസ്, സുജി അജിത്ത് തങ്ങളുടെ പദ്ധതി പ്രസംഗങ്ങള്‍ അവതരിപ്പിച്ചു. സുരേഖ ജീമോന്‍ നിമിഷ പ്രസംഗ വിഷയം അവതരിപ്പിക്കുകയും സീന ബാബു, പ്രസീത പവിത്രന്‍, സജീവന്‍ വി.ആര്‍, ഷാജി കാര്‍ത്തികേയന്‍, എന്‍.ഒ.രാജന്‍ തുടങ്ങിയവര്‍ നിമിഷ പ്രസംഗങ്ങള്‍ അവതരിപ്പിച്ചു.

സജി മാര്‍ക്കോസ് പ്രാസംഗികര്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കി ഒരു പ്രസംഗം എങ്ങനെ ചിട്ടപ്പെടുത്തണം എന്ന് പരിചയപ്പെടുത്തിക്കൊണ്ട് പൊതുവിലയിരുത്തല്‍ നടത്തുകയും ചെയ്തു. അധ്യായത്തില്‍, മോഡറേറ്റര്‍ ആതിര ഗോപകുമാര്‍, സര്‍ജന്റ് അറ്റ് ആംസ് പ്രമോദ് രാഘവന്‍, ടൈമര്‍ ജീമോന്‍ തുടങ്ങിയവര്‍ തങ്ങളുടെ കര്‍ത്തവ്യങ്ങള്‍ നിര്‍വഹിച്ചു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …