ദുബായ്: സഭ്യമല്ലാത്ത രീതിയില്‍ പെരുമാറിയെന്ന പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്നു ബോളിവുഡ് ഗായകന്‍ മികാ സിങ്ങിനെ പൊലീസ് അറസ്റ്റ് ചെയ്തു.പതിനേഴുകാരിയായ ബ്രസീലിയന്‍ യുവതിയാണു പരാതി നല്‍കിയത്.
മാന്യമല്ലാത്ത ചില ചിത്രങ്ങള്‍ അയച്ചതായാണു പരാതി. ഇന്നലെ പുലര്‍ച്ചെ മൂന്നുമണിയോടെ ബര്‍ദുബായിലെ ഒരു ബാറില്‍ നിന്ന് അറസ്റ്റ് ചെയ്തതായാണു വിവരം. പിന്നീട് അബുദാബിയിലെ ജയിലിലേക്കു മാറ്റിയതായും റിപ്പോര്‍ട്ടുണ്ട്. സംഗീതപരിപാടിയുമായി ബന്ധപ്പെട്ടാണ് മികാ സിങ്ങും സംഘവും ദുബായില്‍ എത്തിയത്.