ഇന്ത്യയും ഒമാനും സഹകരണം കൂടുതല്‍ ശക്തമാക്കും

16 second read

മസ്‌കത്ത്: സൈനിക, പ്രതിരോധ മേഖലകളില്‍ ഇന്ത്യയും ഒമാനും സഹകരണം കൂടുതല്‍ ശക്തമാക്കും. തന്ത്രപ്രധാന വിവരങ്ങള്‍ പരസ്പരം കൈമാറുകയും സംയുക്ത പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്യും. മേഖലയുടെ സുരക്ഷയും സ്ഥിരതയും വികസനവും ഉറപ്പാക്കാന്‍ പരസ്പരധാരണയോടെ പ്രവര്‍ത്തിക്കാനും സംയുക്ത സൈനിക സഹകരണ സമിതിയോഗത്തില്‍ (ജെഎംസിസി) ധാരണയായി. ഇന്ത്യന്‍ പ്രതിരോധ സെക്രട്ടറി സഞ്ജയ മിത്ര, ഒമാന്‍ പ്രതിരോധ സെക്രട്ടറി ജനറല്‍ മുഹമ്മദ് ബിന്‍ നാസ്സര്‍ അല്‍ റസ്ബി എന്നിവരുടെ നേതൃത്വത്തില്‍ സൈനിക ആസ്ഥാനത്തു നടന്ന യോഗത്തില്‍ ഇരുരാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

സൈനിക സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് സഹകരണ സമിതിക്കു രൂപം നല്‍കിയത്. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും പദ്ധതികളുടെ പുരോഗതി വിലയിരുത്തുകയും ചെയ്യും. ചരിത്രപരമായ ബന്ധം കൂടുതല്‍ മേഖലകളിലേക്കു വ്യാപിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഒമാന്‍ പ്രതിരോധ മന്ത്രി സയ്യിദ് ബദര്‍ ബിന്‍ സൌദ് അല്‍ ബുസൈദിയുടെ നേതൃത്വത്തില്‍ സഞ്ജയ് മിത്രയ്ക്ക് ഊഷ്മള വരവേല്‍പ് നല്‍കി.

ഇന്ത്യന്‍ പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്റെ സന്ദേശം സയ്യിദ് ബദറിന് കൈമാറി. ഇരുരാജ്യങ്ങളിലെയും പ്രതിരോധ മന്ത്രാലയങ്ങള്‍ തമ്മിലുള്ള സഹകരണം കൂടുതല്‍ തലങ്ങളിലേക്കു വ്യാപിപ്പിക്കുന്നതിനെക്കുറിച്ചും ചര്‍ച്ചചെയ്തു. ഇരുരാജ്യങ്ങളും തമ്മില്‍ സൈനിക സഹകരണത്തിന് 2005 മുതല്‍ ധാരണയുണ്ട്. 2016ല്‍ കരാര്‍ പുതുക്കി. സമുദ്രസുരക്ഷയ്ക്കായും യോജിച്ചു പ്രവര്‍ത്തിക്കുന്നു. സംയുക്ത സൈനികാഭ്യാസങ്ങള്‍ ഈ മേഖലയിലെ ബന്ധത്തിനു കൂടുതല്‍ ദൃഢതയേകുന്നു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

മലയാളി പെണ്‍കുട്ടി ഇതാദ്യമായി മിസ് ഒട്ടാവ സൗന്ദര്യമത്സരത്തില്‍ കിരീടം നേടി

ഒട്ടാവ: മലയാളി പെണ്‍കുട്ടി ഇതാദ്യമായി മിസ് ഒട്ടാവ സൗന്ദര്യമത്സരത്തില്‍ കിരീടം നേടി. ടൊറോന്…