കടമ്പനാട്:പി.ഡബ്ല്യു.എ.എഫ് വൈസ്മെന്‍ ക്ലബ് ഓഫ് കടമ്പനാടിന്റെ 2024 – 2025 വര്‍ഷത്തെ റീജിയണല്‍ ഡയറക്ടര്‍ സന്ദര്‍ശനം 3ന് ഞായറാഴ്ച ഏഴാംമൈല്‍ സ്റ്റാര്‍ പാലസ് ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെട്ടു. പ്രസിഡന്റ് വൈസ്‌മെന്‍ ജോയിക്കുട്ടിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ റീജിയണല്‍ ഡയറക്ടര്‍ വൈസ്‌മെന്‍ സി. എ. ഫ്രാന്‍സിസ് എബ്രഹാം സെന്‍ട്രല്‍ ട്രാവന്‍കോര്‍ റീജിയന്റെ കാഴ്ചപ്പാടിനെക്കുറിച്ചും പ്രവര്‍ത്തനത്തേക്കുറിച്ചും വിശദീകരിച്ചു.
കടമ്പനാട് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ദേശീയവും പ്രാദേശികവുമായ വിവിധ ചാരിറ്റി യുടെ ഭാഗമായി സാമ്പത്തിക സഹായം നല്‍കി. വനിതാ വിഭാഗം പ്രൊജക്റ്റ് മിസ്സി ബോക്‌സ് കടമ്പനാട് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഏറ്റുവാങ്ങി.
കടമ്പനാട് ക്ലബ് ഉം ക്ലബ് മെമ്പറും മസ്‌കറ്റ് പ്രമുഖ ജീവകാരുണ്യ പൊതുപ്രവര്‍ത്തകനുമായ റെജി ഇടിക്കുള യും
ക്ലബ് പ്രസിഡന്റ് ജോയിക്കുട്ടി യും വൈസ്‌മെന്‍ ഇന്റര്‍നാഷണല്‍ ഉന്നത പദവിയായ PWAF ആദരവും ഏറ്റുവാങ്ങി.
ക്ലബ്ബിന്റെ ആദ്യ ബുള്ളറ്റിന്‍ പ്രകാശനം ചെയ്തു.
റീജിയണല്‍ സെക്രട്ടറി മനോജ് എബ്രഹാം,
റീജിയണല്‍ ട്രഷറര്‍ ഫ്രാന്‍സി പോള്‍സണ്‍, റീജിയണല്‍ ബുള്ളറ്റിന്‍ എഡിറ്റര്‍ ജോണ്‍ വര്‍ഗീസ്, ക്ലബ് സെക്രട്ടറി ജോണ്‍ പൊരുവത്ത്, ക്ലബ് ട്രഷറര്‍ ജി. തോമസ്, ക്ലബ് ബുള്ളറ്റിന്‍ എഡിറ്റര്‍ പ്രിന്‍സ്, വനിതാ വിഭാഗം പ്രസിഡന്റ് ഡോക്ടര്‍ ബിജി ജോയി എന്നിവര്‍ പ്രസംഗിച്ചു.