പുലിറ്റ്‌സര്‍ ബുക്‌സ് വസുമതി കവിതാ പുരസ്‌ക്കാരം ഡോ. ഷീബ രജികുമാറിന്

0 second read

കൊല്ലം: 2024ലെ പുലിറ്റ്‌സര്‍ ബുക്‌സ് വസുമതി കവിതാ പുരസ്‌ക്കാരം ഡോ. ഷീബ രജികുമാറിന്റെ ആല്‍ബിനോകളുടെ സൂര്യന്‍ എന്ന കവിതാ സമാഹാരത്തിനു ലഭിച്ചു. 11,111 രൂപയും ഫലകവും ആണ് പുരസ്‌ക്കാരം. പ്രൊഫ.വി.കെ. സുബൈദ, സെബാസ്റ്റ്യന്‍, വി.ആര്‍. നരേന്ദ്രന്‍ എന്നിവരടങ്ങിയ പുരസ്‌ക്കാര നിര്‍ണയ സമിതിയാണ് കൃതി തെരഞ്ഞെടുത്തത്. 2024 നവംബര്‍ 15 വൈകീട്ട് 4ന് കൊടുങ്ങല്ലൂര്‍ ടൗണ്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌ക്കാരം സമ്മാനിക്കും.

തിരുവനന്തപുരം വക്കം സ്വദേശിനിയായ ഡോ. ഷീബ രജികുമാര്‍, കേരള സര്‍ക്കാര്‍ ഹോമിയോപ്പതി വകുപ്പിനു കീഴില്‍ കൊല്ലം കുളക്കട സര്‍ക്കാര്‍ മാതൃകാ ഹോമിയോപ്പതി ഡിസ്‌പെന്‍സറിയിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ആയും സദ്ഗമയ കൗമാരാരോഗ്യ പദ്ധതിയുടെ സംസ്ഥാന കണ്‍വീനര്‍ ആയും സേവനം അനുഷ്ഠിച്ചു വരുന്നു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു

അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…