പാലക്കാട് :നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിനു പിന്തുണ പ്രഖ്യാപിച്ച് പി.വി.അന്‍വര്‍ എംഎല്‍എ. വര്‍ഗീയ രാഷ്ട്രീയത്തെ ചെറുക്കാന്‍ രാഹുലിന്റെ വിജയത്തിനു വേണ്ടി പ്രവര്‍ത്തിക്കും. ഡിഎംകെയുടെ സ്ഥാനാര്‍ഥി എം.എം.മിന്‍ഹാജിനെ പിന്‍വലിക്കുന്നെന്നും രാഹുലിനു നിരുപാധിക പിന്തുണ നല്‍കുമെന്നും അന്‍വര്‍ പറഞ്ഞു.
കോണ്‍ഗ്രസ് വ്യക്തിപരമായി അപമാനിച്ചതെല്ലാം ക്ഷമിക്കുന്നു.യുഡിഎഫിനെ പിന്തുണച്ചില്ലെങ്കില്‍ ബിജെപി അധികാരത്തിലെത്തും എന്നതുകൊണ്ടാണ് ഇത്തരത്തിലൊരു തീരുമാനം. രാഹുലിന് വേണ്ടി പ്രചരണത്തിനിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.