പത്തനംതിട്ട: ജില്ലാ പോലീസ് മേധാവിയായി എസ്. സുജിത് ദാസ് ചുമതലയേറ്റു. സ്ഥാനമൊഴിയുന്ന വി അജിത്തില്‍ നിന്നുമാണ് ഉച്ചയ്ക്ക് സുജിത്ത് ചുമതലയേറ്റെടുത്തത്. തീവ്രവാദ വിരുദ്ധവിഭാഗം എറണാകുളം എസ്.പി ആയിരുന്നു. കോട്ടയം മുട്ടമ്പലം സ്വദേശിയായ സുജിത് ദാസ് 2015 ബാച്ച് ഐ പി എസ് ഓഫീസറാണ്. മുമ്പ് മലപ്പുറം ജില്ലാ പോലീസ് മേധാവിയായിരുന്നു.
കസ്റ്റംസ് ഇന്‍സ്പെക്ടര്‍ ആയി ജോലി നോക്കിയിട്ടുണ്ട്. അന്വേഷണമികവിനുള്ള പ്രസിഡന്റിന്റെ മെഡല്‍ 2021 ല്‍ കരസ്ഥമാക്കി. അഡിഷണല്‍ എസ്.പി ആര്‍. ബിനു, ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് ഡി വൈ. എസ്.പി ജി. സുനില്‍ കുമാര്‍, സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍മാരായ എസ്. അഷാദ്, ആര്‍. ജയരാജ്, ടി.രാജപ്പന്‍, ജി. സന്തോഷ്‌കുമാര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.