അബുദാബി:വ്യാഴാഴ്ച പുലര്‍ച്ചെ അബുദാബിയില്‍ നിന്നു കോഴിക്കോട്ടേക്ക് പുറപ്പെടാനിരുന്ന എയര്‍ അറേബ്യയില്‍ തീപിടിത്തം. യാത്രക്കാരന്റെ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ചാണ് വിമാനത്തിനു തീപിടിച്ചത്. തീ കണ്ടതോടെ യാത്രക്കാര്‍ എക്സിറ്റ് ഡോറുകള്‍ തുറന്ന് പുറത്തിറങ്ങാന്‍ ശ്രമിച്ചതായും സഹയാത്രികര്‍ പവര്‍ ബാങ്ക് ചവിട്ടിപ്പൊട്ടിക്കാന്‍ ശ്രമിച്ചതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പവര്‍ ബാങ്ക് കൈവശം വച്ച മലയാളി യുവാവിനെയും സഹോദരിയെയും അധികൃതര്‍ തടഞ്ഞുവച്ചു. കൂടാതെ എക്സിറ്റ് ഡോറുകള്‍ തുറന്ന് പുറത്തിറങ്ങാന്‍ ശ്രമിച്ച രണ്ടുപേരെയും ഉദ്യോഗസ്ഥര്‍ തടഞ്ഞുവച്ചിരുന്നു.