file photo
കോന്നി: കല്ലാറ്റില്‍ മീന്‍ പിടിക്കാന്‍ പോയയാളെ കാട്ടാന കുത്തിക്കൊന്നു. തണ്ണിത്തോട് ഏഴാന്തല സ്വദേശി ദിലീപ് (52) ആണ് മരിച്ചത്. രാത്രി എട്ടു മണിയോടെ കല്ലാറ്റില്‍ ഏഴാന്തല ഭാഗത്താണ് സംഭവം. മൃതദേഹം സംഭവസ്ഥലത്ത് തന്നെ കിടക്കുകയാണ്. വിവരമറിഞ്ഞ് വനപാലകര്‍ സ്ഥലത്ത് വന്നു.
ഇന്നലെ രാത്രയില്‍ ദിലീപും കൂട്ടുകാരും കല്ലാറ്റില്‍ മീന്‍പിടിക്കാന്‍ പോയപ്പോള്‍ ഇതേ സ്ഥലത്ത് കാട്ടാനയെ കണ്ടിരുന്നുവെന്ന് പറയുന്നു. മീന്‍ പിടിക്കാന്‍ ചെന്ന സംഘത്തെ ആന ഓടിക്കുകയും ചെയ്തിരുന്നു. രണ്ടു പേര്‍ ചേര്‍ന്നാണ് ഇന്ന് മീന്‍പിടിക്കാന്‍ പോയത്. കൂടെയുണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെട്ടു.