പത്തനംതിട്ട: പറയുന്ന കാര്യങ്ങള്‍ ചെയ്യുന്ന നേതാവാണ് നരേന്ദ്ര മോദി എന്ന് പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ഥി അനില്‍ ആന്റണി. പൗരത്വം നല്‍കുന്നത് കേന്ദ്ര സര്‍ക്കാരാണ് അതില്‍ സംസ്ഥാനങ്ങള്‍ക്കു പങ്കില്ല. എന്നിട്ടും അതു നടപ്പാക്കില്ലെന്ന് പറഞ്ഞു വിഡ്ഢിത്തം വിളമ്പുകയാണ്. കേരളം ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങളെന്നും അനില്‍ ആന്റണി പറഞ്ഞു.
”അയോധ്യ, വാരാണസി എന്നിവിടങ്ങളിലെ പോലെ അടിസ്ഥാന സൗകര്യങ്ങള്‍ ലഭിക്കാന്‍ അര്‍ഹതയുള്ള ജില്ലയാണ് പത്തനംതിട്ട. ശബരിമല, മാരാമണ്‍, പരുമല പള്ളി ഉള്‍പ്പെടെ വലിയ തീര്‍ഥാടന കേന്ദ്രങ്ങളുണ്ടായിട്ടും പത്തനംതിട്ടയില്‍ ഒന്നുമില്ല. പൊട്ടി പൊളിഞ്ഞ 2 വരി റോഡ് മാത്രമാണ് ഏറ്റവും വലിയ തീര്‍ഥാടന കേന്ദ്രമായ ശബരിമലയിലേക്കുള്ളത്. ഇവിടെ നല്ല ബസ് സ്റ്റാന്‍ഡുകളോ, റെയില്‍വേ സ്റ്റേഷനുകളോ റോഡുകളോ ഇല്ല.യുവാക്കള്‍ തൊഴില്‍ അന്വേഷിച്ച് പുറത്തു പോവുകയാണ്.
ഇന്ത്യ വളരുമ്പോള്‍ കേരളം പിറകോട്ട് കുതിക്കുകയാണ്. രാജ്യത്തിന്റെ സേനയുടെ ബലിദാനത്തെ പോലും ഇകഴ്ത്തുകയാണ് ആന്റോ ആന്റണി. പുല്‍വാമ ആക്രമണം പാക്കിസ്ഥാന്റെ വിജയമാണെന്ന് അവിടുത്തെ മന്ത്രി പറഞ്ഞത്. എന്നാല്‍ പുല്‍വാമയില്‍ പാക്കിസ്ഥാന് എന്താണ് പങ്കെന്നാണ് എംപി ചോദിക്കുന്നത്”- അനില്‍ ആന്റണി വ്യക്തമാക്കി.