ദുബായ്: എല്ലാവരോടും സൗഹൃദപരമായ പെരുമാറ്റം. അനാവശ്യമായി യാതൊരു കാര്യത്തിലും ഇടപെടില്ല. ഇത്തരമൊരാള്‍ ഒരു സ്‌ഫോടനം നടത്തുമെന്ന് വിശ്വസിക്കാനാകുന്നില്ല- കളമശ്ശേരി സ്ഫോടനത്തിന് പിന്നില്‍ താനാണെന്ന് വെളിപ്പെടുത്തിയ ഡൊമിനിക് മാര്‍ട്ടിനെക്കുറിച്ച് അയാള്‍ ജോലി ചെയ്തിരുന്ന ദുബായ് സിലിക്കണ്‍ ഒയാസിസിലെ കമ്പനിയിലെ സഹപ്രവര്‍ത്തകരുടെ പ്രതികരണമാണിത്.
രണ്ട് മാസം മുന്‍പായിരുന്നു ഡൊമിനിക് മാര്‍ട്ടിന്‍ കേരളത്തിലേക്ക് പോയത്. ഒരു ബന്ധുവിന് സുഖമില്ലെന്ന് പറഞ്ഞ് അത്യാവശ്യമായി അവധിയെടുക്കുകയായിരുന്നു. നാട്ടിലെത്തിയശേഷം അവധി വീണ്ടും നീട്ടി വാങ്ങി. ഈ മാസം 30 ന് മടങ്ങിയെത്തുമെന്നായിരുന്നു കമ്പനി അധികൃതരെ അറിയിച്ചിരുന്നതെന്നും സുഹൃത്തുക്കള്‍ പറഞ്ഞു.വര്‍ഷങ്ങളായി ഇതേ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു ഡൊമിനിക് മാര്‍ട്ടിന്‍.