കൊച്ചി :പൊലീസ് സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയ നടന്‍ വിനായകനെ പൊലീസ് അറസ്റ്റ് ചെയ്തു.എറണാകുളം നോര്‍ത്ത് സ്റ്റേഷനിലാണ് സംഭവമുണ്ടായത്. നടന്‍ മദ്യലഹരിയില്‍ ആണെന്നും ഉദ്യോഗസ്ഥര്‍ക്കെതിരെ അസഭ്യവര്‍ഷം നടത്തിയെന്നും പൊലീസ് പറഞ്ഞു.
വിനായകനെ ജനറല്‍ ആശുപത്രിയില്‍ മദ്യപരിശോധനയ്ക്ക് എത്തിച്ചു. സ്റ്റേഷന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തിയതിന് നടനെതിരെ കേസെടുത്തു. ഫ്‌ലാറ്റില്‍ ബഹളം വച്ചതിന് നടനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. തുടര്‍ന്ന് സ്റ്റേഷനിലെത്തിയ നടന്‍ അവിടെയും ബഹളം വയ്ക്കുകയായിരുന്നു.