അടൂര്‍: നഗരഹൃദത്തിലെ കടയില്‍ മോഷണം. പാര്‍ത്ഥസാരഥി ജംഗ്ഷന് വടക്ക് ഫ്രഷ് വെജിറ്റബിള്‍ സിലാണ് മോഷണം നടന്നത്. കടയുടെ പുറകുവശത്തെ ഭിത്തി തുരന്ന് ആണ് മോഷ്ടാക്കള്‍ കടയ്ക്കുള്ളില്‍ കയറിയത്. പണം ഉള്‍പ്പടെ ഏകദേശം മൂവായിരം രൂപയുടെ നഷ്ടം ഉണ്ടായി. സമീപത്തെ പ്രഭൂസ് ബുക്ക് സ്റ്റാളിലും മോഷണം നടന്നു. ഈ കടയുടെ പുറത്തും കടയ്ക്കുള്ളിലും വച്ചിരുന്ന ക്യാമറകള്‍ക്ക് നാശം വരുത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം മണക്കാല മൂലക്കട സ്റ്റോഴ്‌സിലും ഇതേ രീതിയില്‍ ഭിത്തി തുരന്നായിരുന്നു മോഷണം. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. അടൂര്‍ പോലീസ് കേസെടുത്തു. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ശ്രീകുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. ഏറെ നാളായി നിലച്ചിരുന്ന മോഷണങ്ങള്‍ അടുത്തിടെയായി അടൂരില്‍ വ്യാപകമാകുന്നുണ്ട്. അതിനാല്‍ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്ന് നാട്ടുകാര്‍ ആവിശ്യപ്പെട്ടു.