തിരുവല്ല സ്വദേശി ഷീബയെ കെട്ടിടത്തില്‍ നിന്നു വീണു മരിച്ച നിലയില്‍ കണ്ടെത്തി

1 second read

കുവൈത്ത് സിറ്റി: തിരുവല്ല സ്വദേശിയും നഴ്‌സുമായ ഷീബയെ (42) കെട്ടിടത്തില്‍നിന്നു വീണു മരിച്ച നിലയില്‍ കണ്ടെത്തി. അബ്ബാസിയയിലെ അപ്‌സര ബസാറിനു സമീപത്തുള്ള കെട്ടിടത്തിലാണ് ഇവര്‍ കുടുംബസമേതം താമസിച്ചിരുന്നത്. സ്വകാര്യ ക്ലിനിക്കില്‍ നഴ്‌സായിരുന്നു. 3 മാസമായി ജോലി ഇല്ലാത്തതിന്റെ വിഷമം ഉണ്ടെന്നും സൂചനയുണ്ട്. തിരുവല്ല പുളിക്കീഴ് പരേതനായ കിഴക്കയില്‍ വര്‍ഗീസിന്റെ മകളാണ്. ഭര്‍ത്താവ് മല്ലപ്പള്ളി പായിപ്പാട് സ്വദേശി റെജി കുരുവിള.

മകന്‍ റോഷന്‍ നാട്ടില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥി. മകള്‍ റോസിറ്റ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളില്‍ 9-ാം ക്ലാസ് വിദ്യാര്‍ഥിനി. സംസ്‌കാരം പിന്നീട് നാട്ടില്‍.

 

Load More Related Articles

Check Also

Masteriyo Review: Features, Pros, Cons…Is This LMS Worth It?

Teaching online shouldn’t feel like wrestling with software, yet that’s what many WordPres…