ആലുവയില്‍ വീണ്ടും പെണ്‍കുട്ടിക്ക് ക്രൂരപീഡനം: ചോരയൊലിച്ച് നഗ്‌നയായി കുട്ടിയെ കണ്ടെത്തി

0 second read

ആലുവ: ആലുവയില്‍ വീണ്ടും പെണ്‍കുട്ടിക്ക് ക്രൂരപീഡനം. ചാത്തന്‍ പുറത്ത് എട്ടുവയസ്സുകാരിയെയാണ് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. അതിഥി തൊഴിലാളിയുടെ മകളാണ് പീഡനത്തിനിരയായത്.

ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. കുട്ടിയെ സമീപത്തെ പാടത്തു നിന്ന് കണ്ടെത്തി. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം. അമ്മ ഉണര്‍ന്നപ്പോള്‍ പെണ്‍കുട്ടിയെ ഉറങ്ങിക്കിടന്ന സ്ഥലത്തു കാണാത്തതിനെ തുടര്‍ന്ന് ഉറക്കെ നിലവിളിച്ചു. തുടര്‍ന്ന് നാട്ടുകാര്‍ പരിശോധന നടത്തുന്നതിനിടെ പുലര്‍ച്ചെ അഞ്ചുമണിയോടെ സമീപത്തെ പാടത്തുനിന്ന് കുട്ടിയുടെ കരച്ചില്‍ കേട്ടു. ചോരയൊലിച്ച് നഗ്‌നയായാണ് കുട്ടിയെ കണ്ടെത്തിയത്. പീഡനത്തില്‍ പരുക്കേറ്റ പെണ്‍കുട്ടി കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു

അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…