ഏഴുനവജാത ശിശുക്കളെ അതിക്രൂരമായി കൊലപ്പെടുത്തിയ നഴ്‌സ് ‘ഇനി പുറംലോകം കാണില്ല’

0 second read

ലണ്ടന്‍: ഏഴുനവജാത ശിശുക്കളെ അതിക്രൂരമായി കൊലപ്പെടുത്തിയ നഴ്‌സ് ഇനി പുറംലോകം കാണില്ല. യുകെയില്‍ ഏഴ് നവജാതശിശുക്കളെ അതിക്രൂരമായി കൊലപ്പെടുത്തുകയും ആറുകുഞ്ഞുങ്ങളെ കൊല്ലാന്‍ ശ്രമിക്കുകയും ചെയ്ത നഴ്‌സ് ലൂസി ലെറ്റ്ബിക്ക് (33) ജീവിതകാലം മുഴുവന്‍ കോടതി തടവു ശിക്ഷ വിധിച്ചു. ലെറ്റ്ബിക്ക് ഒരിക്കലും പരോള്‍ നല്‍കരുതെന്നും കോടതി ഉത്തരവിട്ടു. ഇതോടെ പൈശാചികതയുടെ പ്രതിരൂപമായ ലെറ്റ്ബി ഇനി ഒരിക്കലും പുറംലോകം കാണില്ല. മാഞ്ചെസ്റ്റര്‍ ക്രൗണ്‍ കോടതിയുടേതാണ് വിധി. ഇവര്‍ കുറ്റക്കാരിയാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.

ഏറ്റവും ക്രൂരവും കണക്ക് കൂട്ടിയുമുള്ള കൊലപാതക പരമ്പരയാണ് നടന്നതെന്ന് ജസ്റ്റിസ് ജെയിംസ് ഗോസ് വിധി പ്രസ്താവത്തില്‍ വ്യക്തമാക്കി. വിചാരണയ്ക്കിടെ പ്രതിയ്ക്ക് യാതൊരുവിധത്തിലുമുള്ള മനസ്സാക്ഷിക്കുത്തോ, പശ്ചാത്താപമോ ഉണ്ടായിരുന്നില്ലെന്നും കോടതി വിലയിരുത്തി. വിധി കേള്‍ക്കാന്‍ കോടതിയില്‍ മരിച്ച കുട്ടികളുടെ മാതാപിതാക്കള്‍ ഉള്‍പ്പെടെ നിരവിധി ആളുകള്‍ എത്തിയിരുന്നു. ശിക്ഷ വിധിക്കുമ്പോള്‍ ലൂസി ലെറ്റ്ബി കോടതിയില്‍ നേരിട്ട് ഹാജരായില്ല.

അഞ്ച് ആണ്‍കുഞ്ഞുങ്ങളെയും രണ്ടു പെണ്‍കുഞ്ഞുങ്ങളെയുമാണ് ലൂസി ലെറ്റ്ബി കൊലപ്പെടുത്തിയത്. വടക്കന്‍ ഇംഗ്ലണ്ടിലെ കൗണ്ടസ് ഓഫ് ചെസ്റ്റര്‍ ആശുപത്രിയിലെ നവജാതശിശുക്കളെ പരിചരിച്ചിരുന്നത് ലെറ്റ്ബിയായിരുന്നു. ”ഞാനൊരു പിശാചാണ്, കുട്ടികളെ നോക്കാന്‍ എനിക്കാവില്ല” എന്ന് ലൂസി എഴുതിവച്ച കുറിപ്പ് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. രാത്രി ജോലിക്കിടെ വിഷം കലര്‍ത്തിയ ഇന്‍സുലിന്‍ കുത്തിവച്ചും അമിതമായി പാലുകുടിപ്പിച്ചുമൊക്കെയാണു കുഞ്ഞുങ്ങളെ വകവരുത്തിയത്. ഇതിനായി അവര്‍ കൂടുതല്‍ സമയം ജോലി ചെയ്യാന്‍ താല്‍പര്യപ്പെടുകയും ചെയ്തു. കുട്ടികളെ വകവരുത്തിയ ശേഷം മരിച്ചുവെന്ന് സഹപ്രവര്‍ത്തകര്‍ക്ക് മെസേജ് അയച്ചു. കുട്ടികള്‍ മരിച്ചതില്‍ സങ്കടം രേഖപ്പെടുത്തുകയും ചെയ്തു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു

അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…