38കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്നു: മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു

0 second read

ബെംഗളൂരു: മുപ്പത്തെട്ടുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ മൂന്നു പേരെ കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞയാഴ്ച ബെംഗളൂരുവിലെ ജിഗാനി പൊലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു സംഭവം. ബന്നാര്‍ഗട്ട ടൗണിനു സമീപമുള്ള ഹക്കിപിക്കി കോളനിയോടു ചേര്‍ന്ന് ബ്യാതരായനതൊടി സ്വദേശിനിയായ മുപ്പത്തെട്ടുകാരിയാണ് പീഡനത്തിന് ഇരയായത്. ഇവരെ കുറ്റിക്കാട്ടിലേക്കു ബലമായി പിടിച്ചുകൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയും പിന്നീട് കൊലപ്പെടുത്തുകയുമായിരുന്നു. യുവതി തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസിനെ സമീപിച്ചു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

യുവതിക്കായി തിരച്ചില്‍ നടത്താന്‍ സഹായിച്ച മൂന്നു പേരാണ് അറസ്റ്റിലായതെന്നു പൊലീസ് വ്യക്തമാക്കി. ഇവരിലൊരാള്‍ ഇതുമായി ബന്ധപ്പെട്ട് ഒരു വാര്‍ത്താ ചാനലിനു ബൈറ്റ് നല്‍കുകയും സംഭവത്തില്‍ ആശങ്ക രേഖപ്പെടുത്തുകയും ചെയ്തിരുന്നു. യുവതിയെ കണ്ടെത്തുന്നതിനായി താനും സുഹൃത്തുക്കളും ചേര്‍ന്ന് തിരച്ചില്‍ നടത്തിയതായും അയാള്‍ അവകാശപ്പെട്ടു. മറ്റൊരു പ്രതിയാണ് കുറ്റിക്കാട്ടില്‍നിന്നു യുവതിയുടെ മൃതദേഹം പുറത്തെടുത്തത്. ഇതിനു ശേഷമാണ് മൃതദേഹം പൊലീസ് തിരിച്ചറിഞ്ഞത്.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു

അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…