നെടുങ്കണ്ടത്തിന് സമീപം മാവടിയില്‍ 54 -കാരന്‍ വെടിയേറ്റ് മരിച്ചു

1 second read

ഇടുക്കി: നെടുങ്കണ്ടത്തിന് സമീപം മാവടിയില്‍ 54 -കാരന്‍ വെടിയേറ്റ് മരിച്ചു.വീടിനുള്ളില്‍ കിടന്നുറങ്ങുകയായിരുന്ന പ്ലാക്കല്‍ സണ്ണിയാണ് കൊല്ലപ്പെട്ടത്. ആരാണ് വെടിവച്ചതെന്നത് പൊലീസ് അന്വേഷിക്കുകയാണ്. നായാട്ടുസംഘത്തിന്റെ വെടി അബദ്ധത്തില്‍ കൊണ്ടതാണോയെന്നും പൊലീസ് സംശയിക്കുന്നു.

രാത്രി പതിനൊന്നരയോടെയാണ് സംഭവം. രണ്ടു മുറികളിലാണ് സണ്ണിയും ഭാര്യയും കിടന്നിരുന്നത്. സ്‌ഫോടന ശബ്ദവും നിലവിളിയും കേട്ട് ഭാര്യ സിനി മുറിയിലെത്തി നോക്കിയപ്പോള്‍ രക്തം വാര്‍ന്ന നിലയില്‍ സണ്ണിയെ കണ്ടെത്തി. കട്ടിലില്‍ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. രാവിലെ പൊലീസ് ഫൊറന്‍സിക് സംഘത്തെയും വിരലടയാള വിദഗ്ദ്ധരെയുമെത്തിച്ച് തെളിവുകള്‍ ശേഖരിച്ച ശേഷം ഇന്‍ക്വസ്റ്റ് നടത്തി. മുഖത്തിന് വെടിയേറ്റതായി പരിശോധനയില്‍ കണ്ടെത്തി. കൈക്കും കഴുത്തിനും പരുക്കുകളുണ്ടായിരുന്നു.

ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ തലയില്‍ വെടിയുണ്ട കണ്ടെത്തി. എന്നാല്‍ വീട്ടില്‍ നിന്നും തോക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയില്‍ അടുക്കളയുടെ കതകില്‍ വെടിയേറ്റ അഞ്ചു പാടുകള്‍ കണ്ടെത്തി. ഇതില്‍ രണ്ടെണ്ണം പലക തുളച്ച് കടന്നിരുന്നു. ഇവയിലൊന്നാകാം സണ്ണിയുടെ മുഖത്തേറ്റതെന്നാണ് നിഗമനം. നാടന്‍ തോക്കാണ് വെടിവയ്ക്കാന്‍ ഉപയോഗിച്ചതെന്നാണ് കരുതുന്നത്. തോക്കും പ്രതിയെയും കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു

അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…