പാറശാല : ഉദ്ഘാടനത്തിനു പിന്നാലെ ഉമ്മന്‍ചാണ്ടി സ്മാരകത്തിനു നേരെ കല്ലേറ്. ഫോട്ടോ തകര്‍ന്നു. പൊന്‍വിള ജംക്ഷനില്‍ ഇന്നലെ രാത്രിയാണ് സംഭവം. ചൊവ്വാഴ്ചയാണ് ജംക്ഷനില്‍ സ്മാരകവും വെയ്റ്റിങ് ഷെഡും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥാപിച്ചത്.
പ്രദേശവാസിയും ഡിവൈഎഫ്‌ഐ അനുഭാവിയുമായ യുവാവാണ് കല്ലെറിഞ്ഞതെന്നു കോണ്‍ഗ്രസ് ആരോപിച്ചു. വെയ്റ്റിങ് ഷെഡ് നിര്‍മാണവേളയില്‍ ഇയാള്‍ നശിപ്പിക്കാന്‍ ശ്രമിച്ചതായും പരാതി ഉയര്‍ന്നിരുന്നു. സംഭവമറിഞ്ഞ് ഒട്ടേറെ പ്രവര്‍ത്തകര്‍ ജംക്ഷനില്‍ തടിച്ചുകൂടി.