എച്ച്ഡിഎഫ്‌സി ലയനം: ആഗോളതലത്തിൽ നാലാമൻ

0 second read

ന്യൂഡൽഹി: എച്ച്ഡിഎഫ്‌സി ബാങ്ക് ലിമിറ്റഡും മാതൃസ്ഥാപനമായ എച്ച്ഡിഎഫ്‌സി ഹൗസിങ് ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷനും ലയിച്ചു. ശനിയാഴ്ചയോടെയാണ് ലയന നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടാണ് നടന്നത്. 2022 ഏപ്രിൽ നാലിനാണ് എച്ച്ഡിഎഫ്‌സി ബാങ്ക് ലയന നടപടികൾക്ക് കരാർ ആയത്.

ലയന ശേഷം എച്ച്ഡിഎഫ്‌സി ലോകത്തിലെ വലിയ ബാങ്കുകളിലൊന്നായി മാറും. ആഗോളതലത്തിൽ അമേരിക്കൻ, ചൈനീസ് വായ്പാ ദാതാക്കൾക്ക് പുതിയ വെല്ലുവിളിയായിരിക്കും എച്ച്ഡിഎഫ്‌സി ഉയർത്തുക. ജെപി മോർഗൻ ചേസ് ആൻഡ് കോ., ഇൻഡസ്ട്രിയൽ ആൻഡ് കൊമേഴ്സ്യൽ ബാങ്ക് ഓഫ് ചൈന ലിമിറ്റഡ്, ബാങ്ക് ഓഫ് അമേരിക്ക കോർപ്പറേഷൻ എന്നിവയ്ക്ക് പിന്നിൽ ആഗോളതലത്തിൽ നാലാം സ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ് എച്ച്ഡിഎഫ്‌സി. ബ്ലൂംബർഗ് കണക്ക് പ്രകാരം ഏകദേശം 172 ബില്യൺ ഡോളറാണ് മൂല്യം.

പുതിയ എച്ച്ഡിഎഫ്സി ബാങ്കിന് ഏകദേശം 120 ദശലക്ഷം ഉപഭോക്താക്കളുണ്ടാകും. ബ്രാഞ്ചുകൾ 8,300ൽ അധികം ആക്കി ഉയർത്തുകയും 1,77,000ൽ അധികം ജീവനക്കാരുടെ സേവനം ലഭ്യമാക്കുകയും ചെയ്യും

 

Load More Related Articles

Check Also

We Just Launched the WordPress Development Course for the Modern Era

We’re thrilled to announce Modern WordPress Fast Track – a WordPress development cou…