രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ ഭാരതി എയര്‍ടെല്ലിന്റെ 90 ദിവസം വാലിഡിറ്റിയുള്ള പ്രീപെയ്ഡ് പ്ലാനില്‍ വന്‍ ഓഫറുകളാണ് നല്‍കുന്നത്. 90 ദിവസത്തെ വാലിഡിറ്റി വാഗ്ദാനം ചെയ്യുന്ന 779 രൂപയുടെ എയര്‍ടെല്‍ പ്രീപെയ്ഡ് പ്ലാന്‍ യഥാര്‍ഥത്തില്‍ അണ്‍ലിമിറ്റഡ് ആണ്. ഈ പ്ലാനില്‍ ദിവസേന 1.5 ജിബി അതിവേഗ 4ജി ഡേറ്റ ലഭിക്കും. രാജ്യത്തെ ഏത് നെറ്റ്വര്‍ക്കിലേക്കും ലോക്കല്‍, എസ്ടിഡി, റോമിങ് കോളുകള്‍ എന്നിവയുള്‍പ്പെടെ അണ്‍ലിമിറ്റഡ് വോയ്സ് കോളുകളും ലഭിക്കും. പ്രതിദിനം 100 എസ്എംഎസും വാഗ്ദാനം ചെയ്യുന്നു.
പതിവ് ആനുകൂല്യങ്ങള്‍ക്ക് പുറമേ ഉപഭോക്താക്കള്‍ക്ക് അപ്പോളോ 24 ബൈ 7 സര്‍ക്കിള്‍ അംഗത്വവും 3 മാസത്തേക്ക് അധിക ചെലവില്ലാതെ ഉപയോഗിക്കാം, ഫാസ്ടാഗില്‍ 100 രൂപ ക്യാഷ്ബാക്ക്, പോഡ്കാസ്റ്റ് ഉള്‍പ്പെടെയുള്ള വിങ്ക് മ്യൂസിക്, 90 ദിവസത്തേക്ക് സൗജന്യ ഹെലോട്യൂണ്‍സ് എന്നിവ ലഭിക്കും. ആന്‍ഡ്രോയിഡ്, ഐഒഎസ്, ഡെസ്‌ക്ടോപ്പ് വിങ്ക് മ്യൂസിക് പ്ലാറ്റ്ഫോമുകള്‍ ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് ഇഷ്ടപ്പെട്ട സംഗീതം ആസ്വദിക്കാം. ഇതോടൊപ്പം തന്നെ പ്രതിദിന ഹൈ-സ്പീഡ് ഡേറ്റ ഉപയോഗത്തിന് ശേഷം 64 കെബിപിഎസ് വേഗത്തില്‍ പരിധിയില്ലാത്ത ഡേറ്റയും ലഭിക്കും. വാട്‌സാപ്, മെസഞ്ചര്‍, ഇമെയില്‍ എന്നിവ ഉപയോഗിക്കാന്‍ ഈ ഡേറ്റ മതിയാകും.