ഒന്നര ലക്ഷത്തിലേറെ രൂപ തട്ടിയെടുത്തവരെ തേടി മലയാളി യുവതി യുഎഇയില്‍

18 second read

അല്‍ ഐന്‍:കാനഡയ്ക്ക് തൊഴില്‍ വീസ നല്‍കാമെന്ന് വാഗ്ദാനം നല്‍കി ഒന്നര ലക്ഷത്തിലേറെ രൂപ തട്ടിയെടുത്തവരെ തേടി മലയാളി യുവതി യുഎഇയില്‍. തൃശൂര്‍ ഗുരുവായൂര്‍ സ്വദേശിനി ഷൈനി സുരേഷ് ആണ് പണം തിരിച്ചുകിട്ടാനും തട്ടിപ്പുകാരെ നിയമത്തിന് മുന്‍പിലെത്തിക്കാനും സന്ദര്‍ശക വീസയില്‍ യുഎഇയിലെത്തി പോരാട്ടം നടത്തുന്നത്.മലയാളികളടക്കമുള്ള ഇന്ത്യക്കാരും പാക്കിസ്ഥാന്‍ സ്വദേശികളും ഇതേ സംഘത്തിന്റെ തട്ടിപ്പിനിരയാടിട്ടുണ്ട്. ഇവര്‍ക്ക് വേണ്ടിയുള്ള പോരാട്ടമാണ് താന്‍ നടത്തുന്നതെന്ന് ഷൈനി പറയുന്നു.

വര്‍ഷങ്ങളോളം കുവൈത്തിലും ഖത്തറിലും അക്കൗണ്ടിങ് ജോലി ചെയ്തിരുന്ന 50കാരി 2019 ജൂണില്‍ സമൂഹ മാധ്യമത്തില്‍ കണ്ട വ്യാജ പരസ്യത്തില്‍ ചെന്നു ചാടിയതാണ് കുഴപ്പങ്ങള്‍ക്ക് കാരണമായത്. ബികോം ബിരുദവും എച്ച്ഡിസി സര്‍ടിഫിക്കേറ്റും നേടിയിട്ടുള്ള ഷൈനി എട്ട് വര്‍ഷത്തോളം കുവൈത്തിലും 3 വര്‍ഷത്തോളം ഖത്തറിലും ജോലി ചെയ്തിരുന്നു. തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തി ഒരു ആശുപത്രിയില്‍ ജോലി ചെയ്യവെയാണ് ഫെയ്‌സ് ബുക്കില്‍ കാനഡയില്‍ ജോലി എന്ന പരസ്യം കണ്ടത്.

ദുബായ് ആസ്ഥാനകേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഏജന്‍സിയുമായി ഇ-മെയിലിലൂടെ ബന്ധപ്പെട്ടപ്പോള്‍ വളരെ പെട്ടെന്ന് കാനഡയിലേക്കുള്ള തൊഴില്‍ വീസ ശരിയാകുമെന്നും ഇതിനായി 7,350 ദിര്‍ഹം (ഇന്നത്തെ മൂല്യമനുസരിച്ച് 1,63,000 രൂപ) അടയ്ക്കണമെന്നും പാലക്കാട് സ്വദേശിനി സ്വപ്ന എന്ന പേരിലുള്ള സ്ത്രീ മറുപടി നല്‍കി. (ഇത് വ്യാജ പേരാണെന്ന് പിന്നീട് തിരിച്ചറിഞ്ഞു). ഇതനുസരിച്ച് വായ്പയെടുത്തും മറ്റും ഷൈനി 350 ദിര്‍ഹം അടച്ചു. ഇതിന്റെ രസീതും മറ്റു രേഖകളും ഇ മെയിലൂടെ ലഭിച്ചു. എന്നാല്‍ മാസങ്ങള്‍ പിന്നിട്ടിട്ടും വീസ സംബന്ധമായി യാതൊരു വിവരവും ലഭിച്ചില്ല. ഇതേ തുടര്‍ന്ന് വീണ്ടും ഇ-മെയില്‍ അയച്ചപ്പോള്‍ വീസ നടപടികള്‍ പൂര്‍ത്തിയായി വരുന്നുവെന്ന് പ്രൊസസിങ് ഓഫിസറുടെ പേരില്‍ മറുപടി ലഭിച്ചു. എന്നാല്‍, വര്‍ഷം മൂന്ന് പിന്നിട്ടിട്ടും തീരുമാനമായില്ല. പിന്നീട് കുറച്ച് കര്‍ക്കശമായി മെയിലയച്ചപ്പോള്‍, മോശം വാക്കുകള്‍ ഉപയോഗിച്ച് മെയിലയച്ചതിനാല്‍ താങ്കളുടെ ഫയല്‍ ക്ലോസ് ചെയ്തു എന്ന മറുപടിയാണ് ലഭിച്ചതെന്ന് ഷൈനി പറയുന്നു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …