ദേശീയ പാതയില്‍ ബൈക്കില്‍ ട്രെയിലര്‍ ലോറിയിടിച്ച് അച്ഛനും മകള്‍ക്കും ദാരുണാന്ത്യം

17 second read

കൊല്ലം: കൊല്ലം മൈലക്കാട് ദേശീയ പാതയില്‍ ബൈക്കില്‍ ട്രെയിലര്‍ ലോറിയിടിച്ച് അച്ഛനും മകള്‍ക്കും ദാരുണാന്ത്യം. ഓടിക്കൊണ്ടിരുന്ന ബൈക്കിനു പിന്നില്‍ ലോറിയിടിച്ച് ബൈക്ക് യാത്രികരായ ഗോപകുമാര്‍, മകള്‍ ഗൗരി എന്നിവരാണ് മരിച്ചത്. പ്ലസ്ടു വിദ്യാര്‍ഥിയായ ഗൗരിയെ സ്‌കൂളില്‍ കൊണ്ടുവിടുന്നതിനായി പോകുമ്പോഴായിരുന്നു അപകടം. സംഭവത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നു. ലോറി ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിനു കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു.

ബൈക്കില്‍ ഇടിച്ച ശേഷം ബൈക്കുമായി ലോറി 20 മീറ്ററോളം ദൂരം ദൂരം മുന്നോട്ടു നീങ്ങുന്നത് വിഡിയോയില്‍ കാണാം. ദേശീയപാതയില്‍ രാവിലെ ഒന്‍പതു മണിയോടെ തിരക്കേറിയ സമയത്തായിരുന്നു അപകടം. അപകടമുണ്ടായ സ്ഥലത്തുനിന്ന് 100 മീറ്റര്‍ മാത്രം ദൂരെയാണ് ഗോപകുമാറും കുടുംബവും താമസിക്കുന്നത്. ചാത്തന്നൂര്‍ സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ കൊമേഴ്‌സ് വിദ്യാര്‍ഥിയായ ഗൗരിയെ സ്‌കൂളിലാക്കുന്നതിനായി ഇരുചക്ര വാഹനത്തില്‍ വരുമ്പോഴായിരുന്നു അപകടം. ബൈക്കുമായി ദേശീയപാതയിലേക്ക് പ്രവേശിച്ചതിനു തൊട്ടുപിന്നാലെയാണ് ട്രെയിലര്‍ ലോറി പിന്നിലിടിച്ചത്.

അപകടമുണ്ടായ ശേഷവും മുന്നോട്ടു നീങ്ങിയ ലോറി നാട്ടുകാരും മറ്റു വാഹനങ്ങളിലുള്ളവരും ബഹളം വച്ചതോടെയാണ് നിര്‍ത്തിയത്. ഗോപകുമാറിന്റെ ദേഹത്തുകൂടി ലോറി കയറിയിറങ്ങി. ഗോപകുമാര്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു. ഗുരുതര പരുക്കുകളോടെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഗൗരി, അവിടെവച്ചും മരണത്തിനു കീഴടങ്ങി.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …