കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ്(ഡിആര്‍ഐ) നടത്തിയ തിരച്ചിലില്‍ വിമാനത്തില്‍ നിന്ന് ഏഴു കിലോ സ്വര്‍ണം പിടികൂടി. ഇതുമായി ബന്ധപ്പെട്ട് ആറു പേരെ കസ്റ്റഡിയിലെടുത്തു.
ദുബായ് – കൊച്ചി എയര്‍ ഇന്ത്യ വിമാനത്തില്‍ കടത്തുകയായിരുന്ന സ്വര്‍ണ മിശ്രിതമാണ് പിടികൂടിയത്. വിമാനത്തിന്റെ സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. പിടിയിലായവരെ ചോദ്യം ചെയ്തുവരികയാണെന്ന് ഡിആര്‍ഐ വൃത്തങ്ങള്‍ അറിയിച്ചു.