വാട്സാപ്പ് ചാറ്റ് മൂത്തപ്പോള്‍ കാമുകിയെ കാണാന്‍ മതിലുചാട്ടം: ഒളിസേവയ്ക്ക് വന്ന ഡിവെഎഫ്ഐ നേതാവിനെ പഞ്ഞിക്കിട്ട് ഭര്‍ത്താവായ ഗള്‍ഫുകാരന്‍

17 second read

ഇടുക്കി: വാട്സാപ്പ് ചാറ്റ് മൂത്തപ്പോള്‍ കാമുകിയെ കാണാന്‍ മതിലുചാട്ടം. ഡിവൈഎഫ്ഐ നേതാവിനെ യുവതിയുടെ ഭര്‍ത്താവായ ഗള്‍ഫുകാരന്‍ പഞ്ഞിക്കിട്ടു. ഇടുക്കി നെടുങ്കണ്ടത്താണ് സംഭവം നടന്നത്. ഡിവൈഎഫ്ഐ നേതാവായ യുവാവാണ് ഇപ്പോള്‍ നാണക്കേട് ഭയന്ന് നാടു വിട്ടിരിക്കുന്നത്. സംഭവം ബിജെപി അനൂകൂല പാര്‍ട്ടികളുടെ ഫെയ്സ് ബുക്ക് പേജുകളിലൂടെ പുറത്തു വന്നിട്ടുണ്ട്. മീശമാധവനിലെ പുരുഷു എന്നെ അനുഗ്രഹിക്കണമെന്ന രംഗത്തോട് ഒരു പാട് സാമ്യമുള്ള സംഭവമാണ് നടന്നിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് സംഭവം നടന്നതെന്നാണ് വിവരം. ഡിവൈഎഫ്ഐ നേതാവായ യുവാവും ഗള്‍ഫുകാരന്റെ ഭാര്യയും തമ്മില്‍ അടുപ്പത്തിലായിരുന്നു. ഇരുവരും തമ്മില്‍ ചാറ്റ് ബന്ധം തുടര്‍ന്നിരുന്നതായിട്ടാണ് വിവരം. ചാറ്റ് ബോക്സില്‍ ഇക്കിളി മെസേജുകള്‍ കൈമാറുന്നതായിരുന്നു ഇരുവരുടെയും വിനോദം.

കഴിഞ്ഞ ദിവസം ചാറ്റി ചാറ്റി കണ്‍ട്രോള്‍ പോയതോടെ യുവ നേതാവ് രാത്രിയില്‍ കാമുകിയെ കാണാന്‍ യുവതിയുടെ വീട്ടിലെത്തി. ഗള്‍ഫിലായിരുന്ന ഭര്‍ത്താവ് നാട്ടിലുണ്ടെന്ന കാര്യം പോലും മറന്നാണ് യുവ നേതാവ് ചാറ്റിന്റെ ആലസ്യത്തില്‍ മതില്‍ ചാടി കടന്നത്. സംഭവം അറിഞ്ഞ ഭര്‍ത്താവ് നേതാവിനെ കൈയോടെ പൊക്കി. നാട്ടുകാര്‍ ഓടിക്കൂടിയതോടെ പകല്‍ മാന്യനായ നേതാവിനെ ഭര്‍ത്താവ് എല്ലാവരും നോക്കി നില്‍ക്കെ പഞ്ഞിക്കിട്ടു.

തുടര്‍ന്ന് ഭാര്യയുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ചാറ്റ് ബന്ധത്തിന്റെ ആഴം മനസിലാക്കിയത്. എന്തായാലും സംഭവം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതോടെ നേതാവ് ബാംഗ്ലൂര്‍ക്ക് മുങ്ങിയെന്നാണ് കരക്കമ്പി. ഉന്നത രാഷ്ട്രീയ നേതാക്കള്‍ ഇടപെട്ടതോടെ പൊലീസിലോ, പാര്‍ട്ടിയിലോ പരാതി നല്‍കാന്‍ ഗള്‍ഫ് കാരനും കൂട്ടാക്കിയിട്ടില്ല. ഇതോടെ തല്‍ക്കാലം പകല്‍ മാന്യനായ നേതാവ് രക്ഷപെട്ടിരിക്കുകയാണ്. ഇയാള്‍ക്കെതിരെ മുമ്പും ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുള്ളതായിട്ടാണ് വിവരം.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …