നനഞ്ഞ മണ്ണ് നോക്കി ഭാര്യയും ഭര്‍ത്താവും ആവോളം കുഴിച്ചെടുത്തു: ലക്ഷങ്ങളുടെ അനധികൃത സമ്പാദനത്തിന് ജിയോളജിസ്റ്റ് ദമ്പതികള്‍ക്ക് സസ്പെന്‍ഷന്‍

0 second read

പത്തനംതിട്ട: ആരോപണ വിധേയനായ ജിയോളജിസ്റ്റിന്റെ അനധികൃത സമ്പാദ്യം തേടിച്ചെന്ന വിജിലന്‍സ് കണ്ടെത്തിയത് ഇതേ തസ്തികയില്‍ ജോലി ചെയ്യുന്ന ഭാര്യയുടെ വരവില്‍ കവിഞ്ഞ സ്വത്തു സമ്പാദനം. വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജിയോളജിസ്റ്റ് ദമ്പതികളെ സസ്പെന്‍ഡ് ചെയ്തു.

നിലവില്‍ മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് ദക്ഷിണ മേഖല സ്‌ക്വാഡിന്റെ ചുമതല വഹിക്കുന്ന എസ്. ശ്രീജിത്ത്, വകുപ്പിന്റെ ആസ്ഥാനത്ത് ജിയോളജിസ്റ്റ് ആയ ഭാര്യ എസ്.ആര്‍. ഗീത എന്നിവരെയാണ് വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ വ്യവസായ വകുപ്പ് സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്. ഇവര്‍ പത്തനംതിട്ടയില്‍ ജോലി ചെയ്തിരുന്ന സമയത്ത് 49.75 ലക്ഷം രൂപ അനധികൃതമായി സമ്പാദിച്ചതായാണ് അന്വേഷണത്തില്‍ വ്യക്തമായത്. ശ്രീജിത്തിനെതിരായ പരാതിയിലായിരുന്നു അേന്വഷണം. അന്വേഷണത്തിനിടെ ഭാര്യയുടെ സ്വത്തു വിവരങ്ങളും പരിശോധനയ്ക്ക് വന്നു. 2014 മെയ് ഒന്നു മുതല്‍ 2019 ഡിസംബര്‍ 31 വരെയുളള സാമ്പത്തിക ഇടപാടുകളാണ് വിജിലന്‍സ് സംഘം പരിശോധിച്ചത്.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു

അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…