ടിപ്പര്‍ ലോറിയുമായി സ്‌കൂട്ടര്‍ കൂട്ടിയിടിച്ച് പലചരക്ക് വ്യാപാരി മരിച്ചു

17 second read

അടൂര്‍: ടിപ്പറുമായി കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. പെരിങ്ങനാട് പലചരക്ക് വ്യാപാരിയായ പെരിങ്ങനാട് ചെറുപുഞ്ച സതീഷ് ഭവനത്തില്‍ (കൊയ്പ്പള്ളില്‍) സതീഷ് കുമാര്‍ (41) ആണ് മരിച്ചത്. അടൂരില്‍ നിന്നും പെരിങ്ങനാടിന് പോയ സതീഷ് കുമാറിന്റെ ആക്ടീവ സ്‌കൂട്ടര്‍ കായംകുളം ഭാഗത്തുനിന്നും അടൂരിലേക്ക് വരികയായിരുന്ന ടിപ്പറുമായാണ് കൂട്ടിയിടിച്ചത്.

കെ.പി റോഡില്‍ അടൂര്‍ പതിനാലാം മൈല്‍ ജങ്ഷനു സമീപം വെള്ളിയാഴ്ച രാത്രി 7.30നാണ് അപകടം. ഉടന്‍തന്നെ സതീഷ് കുമാറിനെ അടൂര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: രഞ്ജിത. മക്കള്‍: ആദിത്യന്‍, അദ്വൈത്.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …