നെടുമ്പാശേരി: യാത്രയ്ക്കിടെ വിമാനത്തില്‍ അബോധാവസ്ഥയിലായ യാത്രക്കാരി മരിച്ചു. ഇന്നലെ പുലര്‍ച്ചെ ദുബായില്‍ നിന്നുള്ള ഫ്ലൈ ദുബായ് വിമാനത്തില്‍ കൊച്ചിയിലെത്തിയ മണിമല വേഴാമ്പത്തോട്ടം (കൊച്ചുമുറിയില്‍) മിനി എല്‍സ ആന്റണി (52) ആണ് മരിച്ചത്.
യാത്രയ്ക്കിടെയാണ് മിനി അബോധാവസ്ഥയില്‍ ആയത്. വിമാനം കൊച്ചിയില്‍ ഇറങ്ങിയപ്പോഴേക്കും മരിച്ചു. ഭര്‍ത്താവ് റോയിയും ഈ വിമാനത്തില്‍ ഉണ്ടായിരുന്നു. സംസ്കാരം പിന്നീട്. കൊച്ചുമുറിയില്‍ ആന്റണിയുടെ മകളാണ്. മാതാവ്: റോസമ്മ.