അബുദാബി/ദുബായ്: അബുദാബിയില്‍ നിന്ന് ദുബായിലേക്കും തിരിച്ചും യാത്രക്കാരെ എത്തിക്കുന്നതിന് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) പുതിയ എക്സ്പ്രസ് ബസ് സര്‍വീസ് ആരംഭിക്കുന്നു. വിസ് എയര്‍ വിമാന യാത്രക്കാര്‍ക്കു മാത്രമായാണു സേവനം. ഭാവിയില്‍ മറ്റു വിമാന യാത്രക്കാര്‍ക്കും സേവനം ലഭ്യമാക്കും.
ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ ക്യാപ്പിറ്റല്‍ എക്സ്പ്രസ് ഫോര്‍ റാപിഡ് ഇന്റര്‍സിറ്റിയും ആര്‍ടിഎയും ഒപ്പുവച്ചു. ഇബ്ന് ബത്തൂത്ത മാള്‍ കേന്ദ്രീകരിച്ചാണു സേവനം. ബസ് ചാര്‍ജ് വിമാന ടിക്കറ്റ് നിരക്കില്‍ ഉള്‍പ്പെടും. യാത്രക്കാരുടെ ലഗേജ് വയ്ക്കാനുള്ള സൗകര്യവും എക്സ്പ്രസ് ബസുകളില്‍ ഉണ്ടായിരിക്കും. സേവനം സുഗമമാക്കുന്നതിന് ആവശ്യമായ പാര്‍ക്കിങ് സ്ഥലങ്ങളും അടിസ്ഥാന സൗകര്യങ്ങളും ആര്‍ടിഎ ഒരുക്കും.