യുഎഇ 5 വര്‍ഷത്തെ ഗ്രീന്‍ വീസയ്ക്ക് സെപ്റ്റംബര്‍ 5 മുതല്‍ അപേക്ഷിക്കാം

17 second read

അബുദാബി: സ്വന്തം സ്‌പോണ്‍സര്‍ഷിപ്പില്‍ യുഎഇയില്‍ ജോലിയും ബിസിനസും ചെയ്യാന്‍ സാധിക്കുന്ന 5 വര്‍ഷത്തെ ഗ്രീന്‍ വീസയ്ക്ക് സെപ്റ്റംബര്‍ 5 മുതല്‍ അപേക്ഷിക്കാം. വിവിധ മേഖലകളിലെ വിദഗ്ധര്‍, സ്വയം സംരംഭകര്‍, നിക്ഷേപകര്‍ എന്നിവര്‍ക്കാണ് അവസരം. കമ്പനി ഡയറക്ടര്‍മാര്‍, എക്‌സിക്യൂട്ടീവുകള്‍, എന്‍ജിനീയര്‍മാര്‍, ശാസ്ത്ര, സാങ്കേതിക, മാനുഷിക മേഖലകളിലെ പ്രഫഷനലുകള്‍, സാങ്കേതിക വിദഗ്ധര്‍ എന്നിവരും ഇതില്‍ ഉള്‍പ്പെടും.

ഗ്രീന്‍ വീസ ഉടമകളുടെ ഭാര്യ/ഭര്‍ത്താവ്, മക്കള്‍, മാതാപിതാക്കള്‍ എന്നിവര്‍ക്ക് തുല്യകാലയളവിലേക്കു വീസ ലഭിക്കും. വീസ കാലാവധി കഴിഞ്ഞാലും 30 ദിവസത്തിനകം പുതുക്കാം. വിദേശത്തുള്ളവര്‍ക്ക് യുഎഇയിലെത്തി ഗ്രീന്‍ വീസ നടപടി പൂര്‍ത്തിയാക്കാന്‍ 60 ദിവസത്തെ എന്‍ട്രി പെര്‍മിറ്റ് നല്‍കും.

യുഎഇയിലെ നിലവിലുള്ള നിക്ഷേപകര്‍/ബിസിനസ് പങ്കാളികള്‍ എന്നിവര്‍ക്കും ഗ്രീന്‍ വീസയിലേക്കു മാറാം. നിലവില്‍ ഇവര്‍ 2 വര്‍ഷത്തെ വീസയിലാണുള്ളത്. മൊത്തം നിക്ഷേപത്തുക പരിഗണിച്ചാകും ഗ്രീന്‍ വീസ നല്‍കുക. ബാച്ച്‌ലര്‍ ഡിഗ്രിയുള്ളവരും 2 വര്‍ഷത്തിനിടെ 3,60,000 ദിര്‍ഹത്തില്‍ (77,89,956 രൂപ) കുറയാത്ത വരുമാനമുള്ളവരുമായ സ്വയം സംരംഭകരും ഫ്രീലാന്‍സര്‍മാരുമാരാണ് അപേക്ഷിക്കാന്‍ യോഗ്യര്‍. മാനവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയത്തില്‍നിന്ന് ഫ്രീലാന്‍സര്‍, സ്വയം സംരംഭക ലൈസന്‍സും ഉണ്ടായിരിക്കണം.

ശാസ്ത്രം, നിയമം, വിദ്യാഭ്യാസം, സാംസ്‌കാരികം, സാമൂഹികശാസ്ത്രം തുടങ്ങിയ മേഖലകളില്‍ 9 വിഭാഗങ്ങളിലെ അതിവിദഗ്ധരെ ഗ്രീന്‍ വീസയ്ക്കു പരിഗണിക്കും. പ്രതിമാസം 15,000 ദിര്‍ഹമോ (3,24,581 രൂപ) അതില്‍ കൂടുതലോ സമ്പാദിക്കുന്ന ബാച്ച്ലേഴ്‌സ് ഡിഗ്രിയുള്ളവരും യുഎഇയില്‍ സാധുതയുള്ള തൊഴില്‍ കരാര്‍ ഉള്ളവരും ആയിരിക്കണം. 6 മാസത്തില്‍ കൂടുതല്‍ രാജ്യത്തിനു പുറത്തു താമസിക്കുന്നവരുടെ ഗ്രീന്‍ വീസ റദ്ദാകും.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …