കൊല്‍ക്കത്ത: ബംഗാളില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ സഞ്ചരിച്ച വാഹനത്തില്‍നിന്ന് പണം പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്. ജാര്‍ഖണ്ഡ് എംഎല്‍എമാരായ ഇര്‍ഫാന്‍ അന്‍സാരി, രാജേഷ് കച്ചാപ്, നമന്‍ ബിക്‌സല്‍ കോംഗാരി എന്നിവര്‍ സഞ്ചരിച്ച കാറില്‍നിന്നാണ് ബംഗാള്‍ പൊലീസ് പണം പിടിച്ചെടുത്തത്. ബംഗാളില്‍ ഹൗറ ജില്ലയില്‍ ശനിയാഴ്ച രാത്രിയോടെയാണ് സംഭവം. പണത്തിന്റെ ഉറവിടവും എവിടേക്കാണ് പണം കൊണ്ടുപോയതെന്നും അറിയാന്‍ ഇവരെ ചോദ്യം ചെയ്യുകയാണ്.
ഒരു കാറില്‍ വന്‍ തുക കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്ന് പൊലീസ് അറിയിച്ചു. നോട്ടെണ്ണല്‍ യന്ത്രം എത്തിച്ച് ആകെ തുക എത്രയെന്ന് എണ്ണി തിട്ടപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.
സ്‌കൂള്‍ നിയമന കുംഭകോണവുമായി ബന്ധപ്പെട്ടു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റു ചെയ്ത തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പാര്‍ഥ ചാറ്റര്‍ജിയുടെ സഹായിയും നടിയുമായ അര്‍പ്പിത മുഖര്‍ജിയും ഫ്‌ലാറ്റില്‍നിന്ന് ഇഡി 50 കോടി രൂപയോളം കണ്ടെത്തിയിരുന്നു. ഇത് ബംഗാള്‍ ഭരിക്കുന്ന തൃണമൂല്‍ സര്‍ക്കാരിന് കനത്ത തിരിച്ചടി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് പാര്‍ഥയെ തൃണമൂലില്‍നിന്ന് പുറത്താക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ ബംഗാളില്‍ പിടിയിലാകുന്നത്.