മെഹസൂസ് ലോട്ടറി നറുക്കെടുപ്പില്‍ മലയാളിക്ക് 21.5 കോടി രൂപ സമ്മാനം

16 second read

ദുബായ്: മെഹസൂസ് ലോട്ടറി നറുക്കെടുപ്പില്‍ മലയാളിക്ക് 21.5 കോടി രൂപ സമ്മാനം. കഴിഞ്ഞ ആഴ്ച നറുക്കെടുത്ത ലോട്ടറിയുടെ വിജയിയെ അല്‍പം മുന്‍പാണ് മഹ്‌സൂസ് ലോട്ടറിയുടെ ഉടമകളായ ഈവിങ്‌സ് പ്രഖ്യാപിച്ചത്. 1 കോടി ദിര്‍ഹമാണ് സമ്മാനത്തുക. ദുബായില്‍ ഐടി എന്‍ജിനീയറായ പത്തനംതിട്ട സ്വദേശി അനീഷാണ് വിജയി. സ്ഥിരമായി ടിക്കറ്റ് എടുക്കുന്ന അനീഷിന് മുന്‍പ് 350 ദിര്‍ഹം സമ്മാനം ലഭിച്ചിട്ടുണ്ട്.

നിലവിലെ ജോലിയില്‍ തന്നെ തുടരാനാണ് അനീഷിന്റെ തീരുമാനം. നാട്ടിലുള്ള കുടുംബത്തെ യുഎഇയിലേക്ക് കൊണ്ടുവരും. പുതിയതായി കാറ് വാങ്ങും. ഇതു രണ്ടുമാണ് അനീഷിന്റെ ആദ്യ പരിപാടി. സുരക്ഷാ കാരണങ്ങളാല്‍ അനീഷിന്റെ നാട്ടിലെ വിവരങ്ങള്‍ കൂടുതലായി വെളിപ്പെടുത്തിയില്ല.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …