നെല്ലിപ്പള്ളിയില്‍ തകര്‍ന്ന ഗാബിയന്‍ സംരക്ഷണഭിത്തി പൊളിച്ചുനീക്കുന്ന ജോലികള്‍ തുടങ്ങി

18 second read

പുനലൂര്‍ : നെല്ലിപ്പള്ളിയില്‍ പുനലൂര്‍-മൂവാറ്റുപുഴ ഹൈവേയുടെ തകര്‍ന്ന ഗാബിയന്‍ സംരക്ഷണഭിത്തി പൊളിച്ചുനീക്കുന്ന ജോലികള്‍ തുടങ്ങി. ഭിത്തിയുടെ അവശിഷ്ടം നീക്കുന്നതോടൊപ്പം പുതിയ ഭിത്തിയുടെ നിര്‍മാണവും ആരംഭിക്കും. പത്തുദിവസത്തിനുള്ളില്‍ പൊളിച്ചുനീക്കല്‍ പൂര്‍ത്തിയാകുകയും പുനര്‍നിര്‍മാണം ആരംഭിക്കുകയും ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. കല്ലടയാറ്റിലേക്കുവീണ ഭിത്തിയുടെ അവശിഷ്ടങ്ങള്‍ നീക്കുന്നതിനായി എറണാകുളത്തുനിന്നു ലോങ് ബൂം എക്സ്‌കവേറ്റര്‍ ഉള്‍പ്പെടെയുള്ള യന്ത്രങ്ങള്‍ ചൊവ്വാഴ്ച പുനലൂരില്‍ എത്തിച്ചു. റോഡില്‍ നിര്‍ത്തിക്കൊണ്ടുതന്നെ ആഴത്തില്‍നിന്നും മണ്ണും കല്ലും നീക്കംചെയ്യാമെന്നതാണ് സൗകര്യം. നെല്ലിപ്പള്ളിയിലെ നിര്‍മാണത്തിനു മാത്രമായി പ്രത്യേക വാഹനങ്ങളും കരുതിക്കഴിഞ്ഞു.

നിശ്ചിതകാലാവധിക്കുള്ളില്‍ റോഡ് നിര്‍മാണം പൂര്‍ത്തിയാക്കേണ്ടതുള്ളതിനാല്‍ രണ്ടുമാസത്തിനുള്ളില്‍ സംരക്ഷണഭിത്തി പുനര്‍നിര്‍മിക്കേണ്ടതുണ്ട്. പുനര്‍നിര്‍മിക്കുന്ന ഭിത്തിക്ക് ബലക്ഷയമുണ്ടാകാതിരിക്കാന്‍ ആറ്റിലേക്ക് കൂടുതല്‍ താഴ്ത്തിയായിരിക്കും നിര്‍മാണം. ഇതിനാല്‍ ഒന്‍പതുമീറ്റര്‍ ഉയരമുണ്ടായിരുന്ന ഭിത്തിക്കുപകരം പുതിയ ഭിത്തി 12 മീറ്റര്‍വരെ ഉയര്‍ന്നേക്കാം.

ഇത്രയും ഗൗരവമേറിയ സംഭവമായിട്ടും വകുപ്പുമന്ത്രിയുടെ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നാണ് ജനങ്ങളുടെ ആക്ഷേപം. എറണാകുളത്ത് ചെറിയ റോഡുകള്‍ തകര്‍ന്നാല്‍ പോലും വകുപ്പുമന്ത്രി ഇടപെടുമ്പോള്‍ പുനലൂരിലെ സംരക്ഷണഭിത്തി തകര്‍ന്നപ്പോള്‍ മന്ത്രിയുടെ ഇടപെടല്‍ ഇല്ലത്രെ! ഇത് കെ. എസ്. ടി. പി.യിലെ ഉന്നത ഉദ്യോഗസ്ഥനും മന്ത്രിയും തമ്മിലുള്ള ഒത്തുകളിയാണെന്നും പറച്ചിലുണ്ട്.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …