കുവൈത്തില്‍ ഗാര്‍ഹിക ജോലിക്കെത്തി കുടുങ്ങി: ഇന്ത്യന്‍ എംബസിയില്‍ അഭയം തേടിയത് നൂറോളം വനിതകള്‍

17 second read

കുവൈത്ത് സിറ്റി : അനധികൃത റിക്രൂട്‌മെന്റിലൂടെ കുവൈത്തില്‍ ഗാര്‍ഹിക ജോലിക്കെത്തി കുടുങ്ങി ഇന്ത്യന്‍ എംബസിയില്‍ അഭയം തേടിയത് നൂറോളം വനിതകള്‍. മലയാളികള്‍ ഉള്‍പ്പെടെയുള്ള യുവതികളെ എംബസിയുടെ അഭയകേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ഇവരിലേറെയും കൊച്ചി വഴിയാണ് എത്തിയത്.

മനുഷ്യക്കടത്ത് കേസ് പ്രതി കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി മജീദ് (എം.കെ.ഗാസലി) മുഖേന എത്തിയ 3 പേരും ഇക്കൂട്ടത്തിലുണ്ട്. മറ്റുള്ളവര്‍ വ്യത്യസ്ത ഏജന്റുമാര്‍ മുഖേന എത്തിയവരാണ്. കുടുംബത്തിലെ പട്ടിണിയകറ്റാന്‍ കയറിവന്നവരില്‍ സ്‌കൂള്‍ അധ്യാപകര്‍ വരെയുണ്ട്. രേഖകള്‍ ശരിപ്പെടുത്തി ഇവരെ നാട്ടിലെത്തിക്കാന്‍ ഒരു മാസമെങ്കിലും എടുക്കും.

ഇതിനിടെ, മജീദ് വിദേശത്തേക്കു കടത്തിയ യുവതികളില്‍ 3 പേരെ കാണാതായതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. മുംബൈ, കോയമ്പത്തൂര്‍, മംഗളൂരു സ്വദേശികളെയാണു കാണാതായത്. അടിമപ്പണിയില്‍നിന്നു രക്ഷപ്പെട്ടു നാട്ടിലെത്തിയ പശ്ചിമ കൊച്ചി സ്വദേശിനിക്കൊപ്പമാണു മുംബൈ സ്വദേശിനി കഴിഞ്ഞിരുന്നത്.

ഇപ്പോള്‍ കുവൈത്തിലുണ്ടെന്നു പറയപ്പെടുന്ന മജീദ് അവിടെ കീഴടങ്ങിയേക്കുമെന്നാണ് കേസ് അന്വേഷിക്കുന്ന കൊച്ചി സിറ്റി പൊലീസ് കരുതുന്നത്. മുന്‍കൂര്‍ ജാമ്യത്തിനായും മജീദ് ശ്രമം നടത്തുന്നുണ്ടെന്നാണു വിവരം.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മലയാളി ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ സുഹാറിന് സമീപം ലിവ റൗണ്ട് എബൗട്ടിലുണ്ടില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ട…