അബുദാബിയില്‍ മലയാളികളുടെ റസ്റ്ററന്റില്‍ പൊട്ടിത്തെറി; 2 മരണം, പരുക്കേറ്റവരില്‍ മലയാളികളും

17 second read

അബുദാബി: യുഎഇ തലസ്ഥാനമായ അബുദാബിയില്‍ പാചകവാതക സംഭരണി തുടരെ രണ്ടു വട്ടം പൊട്ടിത്തെറിച്ച് ഇന്ത്യക്കാരനടക്കം 2 പേര്‍ മരിച്ചു. 5 നില കെട്ടിടം ഭാഗികമായി തകര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ 120 പേര്‍ക്കു പരുക്കേറ്റു. ഇതില്‍ സാരമായി പരുക്കേറ്റ് ആശുപത്രിയിലുള്ള 56 പേരില്‍ ചിലരുടെ നില ഗുരുതരമാണ്. വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

കെട്ടിടത്തില്‍ കോഴിക്കോട് സ്വദേശി ബഷീറും കണ്ണൂര്‍ സ്വദേശി അബ്ദുല്‍ഖാദറും ചേര്‍ന്നു നടത്തിയിരുന്ന ഫുഡ് കെയര്‍ റസ്റ്ററന്റ് പൂര്‍ണമായും തകര്‍ന്നു. സംഭവ സമയത്ത് 8 ജീവനക്കാര്‍ റസ്റ്ററന്റിലുണ്ടായിരുന്നതായി ബഷീര്‍ മനോരമയോടു പറഞ്ഞു.

പൊട്ടിത്തെറിയുടെ ആഘാതത്തില്‍ സമീപത്തെ 6 കെട്ടിടങ്ങള്‍ക്കു കേടുപാടുപറ്റി. അവശിഷ്ടങ്ങള്‍ പതിച്ച് വാഹനങ്ങളും തകര്‍ന്നു. അബുദാബി ഖാലിദിയ മാളിനു സമീപം ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …